Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

Posted on: Tuesday, Mar 21, 2017 12:57 hrs IST
Kerala news

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. വധശിക്ഷക്ക് പുറമെ ഇരട്ടജീവപര്യന്തവും ഏഴ് വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്. കേരളത്തിൽ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകൾ ഏറിവരികയാണ്. ഇവർക്കുള്ള താക്കീതാണ് വിധിയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. കോട്ടയം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജഡ്ജി ശാന്തകുമാരിയാണ് ശിക്ഷ വിധിച്ചത്. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഫിറോസാബാദ് സ്വദേശിയായ പ്രതി നരേന്ദ്രകുമാർ മൂന്ന് പേരെയും കഴുത്തറുത്ത് കൊന്ന് ശേഷം മരിച്ചു എന്നുറപ്പു വരുത്താന്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും മോഷ് ടിച്ച 25,000 രൂപയും കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്‌. കൊല്ലപ്പെട്ട ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാൾക്കാണ് തുക നൽകേണ്ടത്.

2015 മെയ് 16നാണ് പാറമ്പുഴ മൂലേപറമ്പിൽ ലാലസൺ, ഭാര്യ പ്രസന്നകുമാരി, മകൻ പ്രവീൺ എന്നിവരെ നരേന്ദ്രകുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവർ നടത്തിയിരുന്ന അലക്കു കടയിലെ തൊഴിലാളിയായിരുന്നു പ്രതി നരേന്ദ്രകുമാർ.