Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അയോധ്യ: തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാം -സുപ്രീംകോടതി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അയോധ്യ: തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാം -സുപ്രീംകോടതി

Posted on: Tuesday, Mar 21, 2017 12:37 hrs IST
National news

ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പാണ് ഗുണകരം. തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്നും ജസ്റ്റിസ് കെഹാർ അഭിപ്രായപ്പെട്ടു. തർക്കഭൂമി സംബന്ധിച്ച വിവിധ ഹരജികൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ അഭിപ്രായ പ്രകടനം.

അയോധ്യയിൽ ക്ഷേത്രം പണിയാൻ ഉടൻ ഉത്തരവിടണമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹരജിയും ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഇന്ന് പരിഗണിച്ചു. ഇരു സമുദായങ്ങൾ തമ്മിൽ സമവായത്തിന് സാധ്യതയില്ല. കോടതി വിധി മാത്രമാണ് അന്തിമ പരിഹാരമെന്നും സ്വാമിയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹരജി മാർച്ച് 31ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാർച്ച് ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

1992 ഡിസംബര്‍ ആറിനാണ് മുതിർന്ന ആർ.എസ്​.എസ്​-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി, വിനയ് കത്യാർ അശോക് സിംഗാൾ, സാധ്വി ഋതംബര, വി.എച്ച് ദാൽമിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, ആർ.വി. വേദാന്തി, പരമ ഹംസ്​ രാംചന്ദ്ര ദാസ്​, ജഗദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യഗോപാൽ ദാസ്​, ധരം ദാസ്​ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് പ്രധാന പ്രതികൾ.

ശിവസേന നേതാവ് ബാൽ താക്കറയെ മരണപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.