Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ നിയന്ത്രണം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ നിയന്ത്രണം

Posted on: Tuesday, Mar 21, 2017 12:34 hrs IST
INTRNATIONAL news

വാഷിങ്​ടൺ: അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക്​ ഇലക്ട്രോണിക്​ ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന്​നിയന്ത്രണമേർപ്പെടുത്തുന്നു. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ്​ നിയന്ത്രണം എർപ്പെടുത്തുക. ലാപ്ടോപ്പ്​, ടാബ്​ലെറ്റ്​, പോലുള്ള ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്കാണ്​ നിയന്ത്രണമേർപ്പെടുത്തുക. ഇനിമുതൽ ചെക്ക്​ ഇൻ ലഗേജായി മാത്രമേ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ കൊണ്ട്​ പോകാൻ സാധിക്കുകയുള്ളു. എന്നാൽ മൊബൈൽ ഫോണിന്​ നിയന്ത്രണം ബാധകമല്ല.

എന്നാൽ ഇതിനെ കുറിച്ച്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ അമേരിക്കൻ സർക്കാറോ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. റോയൽ ജോർദാൻ എയർലൈൻസ്​ ഇത്തരമൊരു നിർദ്ദേശം യാത്രക്കാർക്ക്​ നൽകിയതായാണ്​ വാർത്തകൾ.

അമേരിക്കൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിമാനങ്ങളിൽ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ ഒൗദ്യോഗിമായി നിയന്ത്രണമേർപ്പെടുത്തുന്നുവെന്നാണ്​ ജോർദാൻ എയർലൈൻസ്​ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്​. ഏഴ് മുസ്ലിം​രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ നിരോധനമേർപ്പെടുത്താനുള്ള തീരുമാനത്തിന്​ ശേഷം വിവാദമായേക്കാവുന്ന തീരുമാനമാണ്​ ഇത്​.