Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്

Posted on: Tuesday, Mar 21, 2017 12:17 hrs IST
National news

കോഴിക്കോട്​: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്​ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവ്. കോൺഗ്രസി​െൻറ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്​ഥാനം ഒഴിയണമെന്ന്​ യൂത്ത്​കോൺഗ്രസ്​ സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ സി.ആർ മഹേഷ്​ ഫേസ്​ ബുക്ക്​പോസ്​റ്റിലൂടെ ആവശ്യപ്പെട്ടു.

ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പടനയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നുവെന്നും മഹേഷ്​ പറയുന്നു.

കേരളത്തില്‍ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കാത്തതിലും കെ.എസ്‌.യുവില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമർശനം​. ‍കെ.പി.സി.സിക്ക്​ നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. ബി.ജെ.പിയുടെയും സി.പി.എമ്മി​െൻറയും ഭരണപരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശബ്ദതയില്‍ ആണെന്നും സി.ആര്‍ മഹേഷ് കുറ്റപ്പെടുത്തുന്നു. കെ.എസ്‌.യു അടക്കമുളള സംഘടനകളില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്നും മഹേഷ് ആവശ്യപ്പെടുന്നു.