Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് അറസ്റ്റിൽ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് അറസ്റ്റിൽ

Posted on: Monday, Mar 20, 2017 04:21 hrs IST
Kerala news

തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ലക്കിടി നെഹ്റു ലോ കോളജ് അധ്യാപകൻ സുകുമാരൻ, പി.ആർ.ഒ വത്സല കുമാർ, ലീഗൽ അഡ്വൈസർ സുചിത്ര എന്നിവരും അറസ്റ്റിലായി. തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൊലീസിനെ കൂടാതെ ക്രൈം ബ്രാഞ്ചും ചോദ്യം ചെയ്യുന്നുണ്ട്. തൃശൂർ എരുമപ്പെട്ടി പൊലീസ്​ സ്​റ്റേഷനിൽ ചോദ്യം ചെയ്​തതിന് ശേഷം കൃഷ്ണദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി റൂറൽ എസ്.പി അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ, അഞ്ച് പേർ റാഗ് ചെയ്തു എന്ന് എഴുതിവാങ്ങിക്കൽ, അന്യായമായി തടങ്കലിൽ വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണദാസിനെ ഇന്ന് തന്നെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കും.

നെഹ്റു ഗ്രൂപ്പിന്റെ ലക്കിടി ജവഹർ കാമ്പസിലെ ലോ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ ഷഹീർ പരാതി നൽകിയിരുന്നു. ഇതി​െൻറ വൈരാഗ്യത്തിന് കഴിഞ്ഞ ജനുവരി മൂന്നിന് ഷഹീറിനെ പാമ്പാടി കാമ്പസിലേക്ക് വിളിപ്പിച്ച് ക്രൂരമായി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ഷഹീർ പഴയന്നൂർ പൊലിസിൽ പരാതി നൽകി. ഇതിൽ പൊലിസ് കേസെടുത്തി രുന്നു. ഇൗ കേസിലാണ്​ കൃഷ്​ണദാസിനെ ഇപ്പോൾ കസ്​റ്റഡിയിലെടുത്തിരിക്കുന്നത്​.

ജിഷ്ണു പ്രണോയ് മരിച്ച കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ട കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കെയാണ് മറ്റൊരു കേസിൽ കസ്റ്റഡിയിലായത്. ജിഷ്ണു കേസിൽ മറ്റ് നാല് പ്രതികളിൽ ഒരാളെപ്പോലും ഇതുവരെ പിടികൂടാനായിട്ടില്ല. പൊലിസി​െൻറ അനാസ്ഥക്കെതിരെ ജിഷ്ണുവിന്റെ കുടുംബം ഈ മാസം 27 മുതൽ ഡി.ജി.പിയുടെ ഓഫീസിനു മുന്നിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.