Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
െഎഡിയയും വോഡഫോണും ലയിച്ചു; ഇനി ടെലികോം രംഗത്തെ വമ്പൻ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

െഎഡിയയും വോഡഫോണും ലയിച്ചു; ഇനി ടെലികോം രംഗത്തെ വമ്പൻ

Posted on: Monday, Mar 20, 2017 10:42 hrs IST
Technology news

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ​െഎഡിയയും വോഡഫോണും ലയനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. . 45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. മൂന്ന്​ ഡയറക്​ടർമാരെ നോമിനേറ്റ്​ ചെയ്യാനുള്ള അവകാശവും വോഡഫോണിന്​ ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ്​ ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക് ലയനം ബാധകമാവില്ലെന്നാണ്​ റിപ്പോർട്ടുകൾ.

കമ്പനിയുടെ ചെയർമാനെ നിയമിക്കാനുള്ള അവകാശം ​െഎഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസർ തുടങ്ങിയ നിയമനങ്ങൾ രണ്ട്​ കമ്പനികളും ചേർന്ന്​ നടത്തും. ജിയോയുടെ വരവോടെ ഇന്ത്യയിലെ മറ്റ്​ മൊബൈൽ സേവനദാതാക്കൾ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ്​ ലയന തീരുമാനത്തിലേക്ക്​ ​െഎഡിയയും വോഡഫോണും എത്തിയതെന്നാണ്​ സൂചന​. ജിയോയുടെ വരവോടെ നാല്​ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക്​ എയർടെൽ കൂപ്പുകുത്തി. െ​എഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ്​ പുതിയ തന്ത്രങ്ങൾ ആവിഷ്​കരിക്കാൻ മൊബൈൽ സേവനദാതാക്കളെ പ്രേരിപ്പിച്ചത്​.

നോർവിജിയൻ കമ്പനിയായ ടെലിനോറുമായി എയർടെൽ നേരത്തെ ധാരണയിലെത്തിയിരുന്നു. ആറ്​ സംസ്ഥാനങ്ങളിൽ ടെലിനോറുമായി ചേർന്ന്​ സേവനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്​ എയർടെൽ. ജിയോയും ഇന്ത്യയിലെ മറ്റൊരു പ്രമുഖ സേവനദാതാവായ എയർസെല്ലുമായി ധാരണയിലെത്തിയിരുന്നു.