Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യതയില്ല -വെള്ളാപ്പള്ളി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യതയില്ല -വെള്ളാപ്പള്ളി

Posted on: Monday, Mar 20, 2017 10:18 hrs IST
Kerala news

കോഴിക്കോട്: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നണിയിൽ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാർഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാർഥി എങ്ങനെ എൻ.ഡി.എയുടെ സ്ഥാനാർഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എൻ.ഡി.എ സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ പിന്തുണക്കണോ എന്ന് അപ്പോൾ ആലോചിക്കും. കേരളത്തിൽ എൻ.ഡി.എ സംവിധാനം പ്രവർത്തിക്കുന്നില്ല. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസ് അണികൾ ബി.ജെ.പിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബി.ജെ.പിയെക്കാൾ ശക്തി ബി.ഡി.ജെ.എസിനുണ്ട്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.