Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കുണ്ടറയിലെ ബാലികയുടെ ദുരൂഹമരണം: മുത്തച്ഛൻ അറസ്​റ്റിൽ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കുണ്ടറയിലെ ബാലികയുടെ ദുരൂഹമരണം: മുത്തച്ഛൻ അറസ്​റ്റിൽ

Posted on: Monday, Mar 20, 2017 10:01 hrs IST
Kerala news

കുണ്ടറ/കൊട്ടാരക്കര: നാന്തിരിക്കലിൽ 10 വയസ്സുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്​ വിക്ടർ ദാനിയേലിനെ (ഞണ്ട് വിജയൻ-^62) അറസ്​റ്റ്​ ചെയ്തു. ശാസ്​​​​ത്രീയ തെളിവുകൾ, കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളുടെ സാക്ഷി മൊഴികൾ, കുറ്റസമ്മതം എന്നിവയ​ുടെ അടിസ്​ഥാനത്തിലാണ്​ അറസ്​റ്റ്​. ഇയാൾ 2015 ഏപ്രിൽ മുതൽ കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പൊലീസ്​ കണ്ടെത്തി. പീഡനം തുടർന്നതോടെ ജനുവരി 15ന് ഉച്ചക്ക്​ കത്തെഴുതി​െവച്ച ശേഷം കുട്ടി ആത്​മഹത്യ ചെയ്യുകയായിരുന്നെന്ന്​ റൂറൽ എസ്​.പി എസ്​. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് ദിവസമായി ഇയാളെ അന്വേഷണസംഘം വിശദമായും ശാസ്​ത്രീയമായും ചോദ്യം ചെയ്തുവരുകയായിരുന്നു. തിരുവനന്തപുരത്ത്​ ചൈൽഡ്​ലൈൻ പ്രവർത്തകരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ സഹോദരി​യെ മനഃശാസ്ര്ത വിദഗ്​ധരുടെ സഹായത്തോടെ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മുത്തശ്ശിയുടെ മൊഴിയിൽ ഇത് സ്​ഥിരീകരിച്ചതാണ്​ വിക്​ടറുടെ അറസ്​റ്റിലേക്ക്​ നയിച്ചത്​.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ആത്​മഹത്യ േപ്രരണക്കുമുള്ള വകുപ്പുകൾ ചുമത്തിയും പോക്സോ നിമപ്രകാരവുമാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്. സംഭവത്തിൽ മറ്റ് പ്രതികളുണ്ടോയെന്നതും അന്വേഷിച്ചുവരുകയാണ്. ആത്​മഹത്യക്കുറിപ്പെഴുതിയത്​ പെൺകുട്ടി തന്നെയാണെന്ന്​ കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയിൽ വ്യക്​തമായിരുന്നു. ഇതോടെയാണ്​ കൊലപാതകമല്ല ആത്​മഹത്യയാണെന്ന നിരീക്ഷണത്തിൽ പോലീസ്​ എത്തിയത്​.

പ്രതിയെ തിങ്കളാഴ്​ച കൊല്ലം കോടതിയിൽ ഹാജരാക്കും. മുത്തച്ഛൻ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം ആത്​മഹത്യ ചെയ്ത കുട്ടിയും സഹോദരിയും പലതവണ മുത്തശ്ശിയോട്​ പരാതിപ്പെട്ടിരുന്നു. മാതാവിനോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. വക്കീൽ ഗുമസ്​തനായിരുന്ന വിക്​ടർ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്​ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരുകയായിരുന്നു. മകളുടെ വീടിനടുത്ത് മറ്റൊരു വീട് വാങ്ങി താമസിക്കാൻ തുടങ്ങിയപ്പോഴാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.

ചോദ്യം ചെയ്യലി​െൻറ ഒരു ഘട്ടത്തിൽ പൊട്ടിത്തെറിച്ച പെൺകുട്ടിയുടെ മാതാവ് ത​െൻറ പിതാവിനു നേരെ കസേരയെടുത്ത്​ അടിക്കാൻ പാഞ്ഞടുക്കുകയും ചെയ്​തത്രെ. 2015 ആഗസ്​റ്റ്​ 24ന് പെൺകുട്ടിയുടെ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ത​െൻറ രണ്ടു പെൺകുട്ടികളെയും ഭർത്താവ്​ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതി​െൻറ അടിസ്​ഥാനത്തിലെടുത്ത കേസിൽ ഇദ്ദേഹം 29 ദിവസം റിമാൻഡിലായിരുന്നു. ഈ കേസിൽ വിചാരണ ആരംഭിക്കാനിരി​െക്കയാണ് പെൺകുട്ടി മരിക്കുന്നത്. പിതാവ്​ നിരപരാധിയാണെന്നും മാതാവി​െൻറ പരാതി ശരിയല്ലെന്നും ബോധ്യപ്പെട്ടതിനാൽ ഇൗ കേസി​​െൻറ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പൊലീസ്​ തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 15നാണ് പെൺകുട്ടിയെ വീട്ടിലെ ജനാലക്കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്​റ്റ്​മോർട്ടം നടത്തിയ ഡോക്ടർ പൊലീസ്​ ഉദ്യോഗസ്​ഥനോട് പീഡനവിവരം സൂചിപ്പിക്കുകയും പിന്നീട് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനം നട​െന്നന്ന്​ ശാസ്​ത്രീയ തെളിവ് ലഭിച്ചിട്ടും പൊലീസ്​ അവഗണിക്കുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയുടെ പിതാവ് ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർക്കും മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതികൾ നൽകിയെങ്കിലും അന്വേഷണം നടന്നില്ല. ഇൗമാസം15ന്​ വിവിധ രാഷ്​ട്രീയ പാർട്ടികൾ പൊലീസ്​ സ്​റ്റേഷൻ ഉപരോധിച്ചു നടത്തിയ സമരത്തോടെയാണ് പൊലീസ്​ ഉണർന്ന് പ്രവർത്തിച്ചുതുടങ്ങിയത്. രണ്ട് ഡിവൈ.എസ്​.പിമാരും ആറ്​ സർക്കിൾ ഇൻസ്​​െപക്ടർമാരും 10 എസ്​.ഐമാരും അടങ്ങുന്ന സംഘമാണ് കേസ്​ അന്വേഷിച്ചത്.