Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പു​ല​ർ​​െച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ വ​ർ​ധ​ന | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പു​ല​ർ​​െച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ വ​ർ​ധ​ന

Posted on: Monday, Mar 20, 2017 09:57 hrs IST
Kerala news

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​പ്പെ​ട്ട വേ​ന​ൽ​മ​ഴ​ക്കി​ട​യി​ലും സം​സ്ഥാ​ന​ത്ത് പു​ല​ർ​െച്ച​യു​ള്ള ചൂ​ട് വ​ർ​ധി​ക്കു​ന്നു. സൂ​ര്യോ​ദ​യ സ​മ​യ​ത്ത് (കു​റ​ഞ്ഞ ചൂ​ട്) ശ​രാ​ശ​രി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​ക്കാ​ളും മൂ​ന്ന് ഡി​ഗ്രി​യി​ല​ധി​ക​മാ​ണ് സം​സ്ഥാ​ന​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ. വേ​ന​ൽ​മ​ഴ​യു​ടെ തോ​ത് വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ​താ​ണ് ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട് 27ഡി​ഗ്രി​യോ​ട​ടു​ത്താ​ണ്. തി​രു​വ​ന​ന്ത​പു​രം സി​റ്റി, തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട്, ക​രി​പ്പൂ​ർ,ക​ണ്ണൂ​ർ, കൊ​ച്ചി, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലൊ​ക്കെ ത​ന്നെ കു​റ​ഞ്ഞ ചൂ​ട് 25 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത് 21-^23 ഡി​ഗ്രി​വ​രെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ 15വ​രെ​യു​ള്ള സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തിെൻറ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 426 ശ​ത​മാ​ന​ത്തിെൻറ അ​ധി​ക​മ​ഴ​യാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത്. അ​താ​യ​ത് 11.6 മി.​മീ മ​ഴ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് 61മി.​മീ മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​രി​സ്ഥി​തി ന​ശീ​ക​ര​ണ​വും ആ​ഗോ​ള​താ​പ​ന​വും മൂ​ല​മു​ണ്ടാ​കു​ന്ന ചൂ​ടി​നെ ത​ട​യി​ടാ​ൻ ഈ ​മ​ഴ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ധി​കൃ​ത​ർ ‘മാ​ധ്യ​മ’​ത്താ​ട് പ​റ​ഞ്ഞു. മാ​ർ​ച്ച് 15വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ച​ത്. 711 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്ത​ത്.

എ​ന്നാ​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യി പെ​യ്ത വേ​ന​ൽ​മ​ഴ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​ത്ര​ക​ണ്ട് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് വീ​ണ്ടും വ​ർ​ധി​ക്കു​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കാ​ലാ​വ​സ്ഥ ശാ​സ്ത്ര​ജ്​​​ഞ​ർ.

ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ മ​ഴ പെ​യ്തി​ട്ടേ​യി​ല്ല. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് 57 ശ​ത​മാ​ന​വും ക​ണ്ണൂ​രി​ൽ 26 ശ​ത​മാ​ന​വും മ​ഴ​മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മ​ല​പ്പു​റ​ത്ത് 411 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്.