Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നേതൃമാറ്റം: മണിശങ്കറിന് കോൺഗ്രസ് സംസ്കാരമില്ലെന്ന് വയലാർ രവി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നേതൃമാറ്റം: മണിശങ്കറിന് കോൺഗ്രസ് സംസ്കാരമില്ലെന്ന് വയലാർ രവി

Posted on: Saturday, Mar 18, 2017 01:59 hrs IST
Kerala news

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട മണിശങ്കർ അയ്യർക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മണിശങ്കർ അയ്യർ ഒരു സുപ്രഭാതത്തിൽ പാർട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണെന്ന് വയലാർ രവി മാധ്യമങ്ങളോട് പറഞ്ഞു.

പരമ്പരാഗതമായ കോൺഗ്രസ് സംസ്കാരം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മുൻപ് ഇന്ദിര ഗാന്ധിയുടെ കാലത്ത് പാർട്ടിക്ക് വൻ പരാജയം സംഭവിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് ശക്തമായി തിരിച്ചു വന്നതായും വയലാർ രവി വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വം മാറണമെന്ന് പറയാൻ മണിശങ്കർ അയ്യർക്ക് അർഹതയില്ലെന്നും പാർട്ടിയിലെ കരടാണ് അയ്യരെന്നും കോൺഗ്രസ് നേതാവ് ടോം വടക്കൻ വിമർശിച്ചു.

നേതൃതലത്തില്‍ അഴിച്ചുപണി നടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിനു തിരിച്ചു വരവു സാധ്യമാകൂവെന്നാണ് മുതിര്‍ന്ന നേതാവായ മണിശങ്കർ അയ്യർ‍ അഭിപ്രായപ്പെട്ടത്. ബൂത്ത് തലം മുതല്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണം. ഇടതു പാര്‍ട്ടികളെ കൂടി ഉള്‍‌പ്പെടുത്തി വിശലമായ മഴവില്‍സഖ്യം രൂപീകരിച്ചാല്‍ മാത്രമേ മോദിയുടെ മുന്നേറ്റത്തിന് തടയിടാന്‍ സാധിക്കൂവെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കിയിരുന്നു