Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അധ്യാപക പരിശീലനം: സ്​ഥാപിത താൽപര്യക്കാർ കുപ്രചരണം നടത്തുന്നു -മന്ത്രി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അധ്യാപക പരിശീലനം: സ്​ഥാപിത താൽപര്യക്കാർ കുപ്രചരണം നടത്തുന്നു -മന്ത്രി

Posted on: Saturday, Mar 18, 2017 01:43 hrs IST
Kerala news

തലശ്ശേരി: വിദ്യാലായങ്ങളും വിദ്യാഭ്യാസ മേഖലയും വളരെയധികം ഹൈടെക്കാകു​​േമ്പാൾ അതിനനുസരിച്ച്​ അധ്യാപകരും മാറേണ്ടതുണ്ടെന്ന്​ മന്ത്രി പ്രഫ. വി. രവീന്ദ്രനാഥ്​. ഇൗ ലക്ഷ്യത്തോടെയാണ്​ അടുത്തമാസം അധ്യാപകർക്ക്​ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുള്ളത്​. തലശ്ശേരി നഗരസഭയിൽ ഒന്നാംക്ലാസ്​ ഒന്നാന്തരം പദ്ധതി പൂർത്തികരിച്ചതി​െൻറ പ്രഖ്യാപനവും നോർത്ത്​ വയലളം എൽ.പി സ്​കൂൾ ഒന്നാം ക്ലാസിനുവേണ്ടി നിർമിച്ച സ്​മാർട്ട്​ ക്ലാസ്​ കെട്ടിടത്തി​െൻറ ഉദ്​ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ മാത്രമല്ല ജീവിത വിജയത്തിന്​ വേണ്ടത്​. പരീക്ഷയിൽ കിട്ടുന്ന എ പ്ലസ്​ ജീവിതത്തിലും കിട്ടണം. അതിന്​ സമഗ്രമായ പഠനം കുട്ടികൾക്ക്​ സാധിക്കണം. ഇതിന്​ പൊതു വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തണം. വിദ്യാർഥികളെ ഇൗ ലക്ഷ്യത്തിൽ വളർത്തിയെടുകുന്നതിന്​ കാലോചിതമായ മാറ്റം അധ്യാപകരും ആർജിക്കണം. അതിന്​ അവരെ പ്രാപ്​തമാക്കാനാണ്​ പരീശീലനം നൽകാൻ ഉദ്ദേശിക്കുന്നത്​. ഇതിനു വേണ്ടിയാണ്​ ഇൗ മേഖലയിൽ മാറ്റം വരുത്തുന്നത്​. ഇത്​ ആർക്കും എതിരല്ല. എന്നാൽ ചില തൽപര കക്ഷികൾ ഇത്തരം മാറ്റങ്ങൾക്കെതിരെ കുപ്രചരണം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.

പ്ലസ്​ടു അധ്യാപക തസ്​തിക പുനർ നിർണിയച്ചെന്ന വിധവും പ്ലസ്​വും പത്താംതരവും ലയിപ്പിച്ചുവെന്ന വിധവും ചില പ്രചരണം ഇതി​െൻറ ഭാഗമാണ്​.ധനവകുപ്പ്​ അത്തരം നിർദ്ദേശം മുന്നോട്ടു വെച്ചട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച്​ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാൽ തീരുമാനം എടുത്തുവെന്ന നിലയിലാണ്​ കുപ്രചരണം നടക്കുന്നത്​. ചില കാര്യങ്ങളിൽ ചില വകുപ്പുകൾ അഭിപ്രായം പറയുന്നത്​ സാധാരണമാണ്​. എന്നാൽ വിവിധ തലങ്ങളിലുള്ള ഒ​േട്ടറെ ചർച്ചകൾക്ക്​ ശേഷം സർക്കാരാണ്​ തീരുമാനമെടുക്കേണ്ടത്​. അത്തരം ഒരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. എല്ലാവരെയും ഉൾ​െക്കാള്ളിച്ച്​ വിദ്യാഭ്യാസത്തെ വികസിപ്പിക്കുകയാണ്​ സർക്കാർ ലക്ഷ്യം.ഇതിന്​ മാധ്യമങ്ങൾ ഉൾ​െ​പ്പടെ എല്ലാവരുടെയും സഹായവും ഉണ്ടാകണം -മന്ത്രി പറഞ്ഞു.