Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
എസ്​.ബി.ഐ എ.ടി.എം കവർച്ച; മൂന്ന്​ തമിഴ്നാട്ടുകാർ പിടിയിൽ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

എസ്​.ബി.ഐ എ.ടി.എം കവർച്ച; മൂന്ന്​ തമിഴ്നാട്ടുകാർ പിടിയിൽ

Posted on: Saturday, Mar 18, 2017 12:55 hrs IST

മുംബൈ: ധാരാവിയിലെ എസ്​.ബി.ഐ എ.ടി.എമിൽ പണം നിറക്കാൻ എത്തിയ വാഹനനത്തിൽ നിന്ന് 1.53 കോടി രൂപ കവർന്ന കേസിൽ മൂന്ന്​പേർ പിടയിൽ. തമിഴ്നാട്ടുകാരായ സുരേഷ്​കുമാർ പാണ്ഡുരംഗ്​, അർമുഖം സുബ്രഹ്​മണി, നാഗ്​രാജ്​ എന്നിവരെയാണ്​മഹാരാഷ്ട്ര പൊലിസ്​ അറസ്റ്റ്​ ചെയ്തത്​. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ സതാരയിലെ ടോൾ ബൂത്തിനടുത്ത്​വെച്ച്​സ്വകാര്യ ബസ്സിൽ നിന്നാണ്​ഇവരെ പിടികൂടിയത്​.

വ്യാഴാഴ്ച ധാരാവി, സന്ത് രോഹിദാസ് മാർഗിലെ എസ്.ബി.െഎ എ.ടി.എമിൽ പണം നിറക്കു​​േമ്പാഴായിരുന്നു കവർച്ച. വാഹനത്തിെൻറ പുറകിൽ നിന്ന് ജീവനക്കാർ പണം നിറച്ച പെട്ടികൾ എടുക്കുന്നതിനിടെ നാല് പേർ പെട്ടി കവർന്ന് കടന്നുകളയുയായിരുന്നു. ഇവരിൽ പെട്ടിയുമായി കടന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതാണ്​ പൊലിസിന്​ സഹായകമായത്​. ഒമ്പത്​പേരെ കൂടി പിടികൂടാനുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.