Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നി​ലം നി​ക​ത്ത​ൽ അപേക്ഷ: മാ​സ​ത്തി​ന​കം തീ​ർ​പ്പാക്കണം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നി​ലം നി​ക​ത്ത​ൽ അപേക്ഷ: മാ​സ​ത്തി​ന​കം തീ​ർ​പ്പാക്കണം

Posted on: Saturday, Mar 18, 2017 09:50 hrs IST
Kerala news

തി​രു​വ​ന​ന്ത​പു​രം: ഡാ​റ്റാ ബാ​ങ്കി​ൽ/ ക​ര​ട് ഡാ​റ്റാ ബാ​ങ്കി​ൽ നി​ല​മോ ത​ണ്ണീ​ർ​ത്ത​ട​മോ അ​ല്ലാ​ത്ത, റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ നി​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​ർ​പ്പ് ക​ൽ​പി​ക്കാ​ൻ റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.

ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി റ​വ​ന്യൂ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ ക​ല​ക്ട​ർ​മാ​ർ​ക്കും പ​ഞ്ചാ​യ​ത്ത്-, കൃ​ഷി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ചു. ഡാ​റ്റാ ബാ​ങ്കി​ൽ/ ക​ര​ട് ഡാ​റ്റാ ബാ​ങ്കി​ൽ നി​ല​മോ ത​ണ്ണീ​ർ​ത്ത​ട​മോ അ​ല്ലാ​ത്ത, റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ നി​ല​മാ​യി  രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 

ഇ​തു​സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ​യും കൃ​ഷി ഓ​ഫി​സ​റു​ടെ​യും റി​പ്പോ​ർ​ട്ട് വാ​ങ്ങി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ തീ​ർ​പ്പ് ക​ൽ​പി​ക്ക​ണം. നി​ലം നി​ക​ത്ത​ൽ സം​ബ​ന്ധി​ച്ച് 1967ലെ ​ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വും 2008ലെ ​നെ​ൽ​വ​യ​ൽ^​ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​വും ജ​ല​ജ -ദി​ലീ​പ് കേ​സി​ലെ കോ​ട​തി​വി​ധി​യും ചൂ​ണ്ടി​ക്കാ​ണി​ച്ച് 2016 ഡി​സം​ബ​റി​ൽ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു.

അ​തി​ൽ നെ​ൽ​വ​യ​ൽ^​ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ ഡാ​റ്റാ​ബാ​ങ്കി​ൽ നി​ല​ത്തി​ലും ത​ണ്ണീ​ർ​ത്ത​ട​ത്തി​ലും ഉ​ൾ​പ്പെ​ടാ​ത്ത, റ​വ​ന്യൂ രേ​ഖ​ക​ളി​ൽ (ബി.​ടി.​ആ​ർ) നി​ല​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യ ഭൂ​മി​യി​ൽ ഉ​ട​മ​ക്ക് സ്വ​ന്തം വീ​ട് നി​ർ​മി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. 1967ലെ ​കേ​ര​ള ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വി​ലെ സെ​ക്​​ഷ​ൻ ആ​റ് അ​നു​സ​രി​ച്ച് വീ​ടി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും കോ​ർ​പ​റേ​ഷ​നി​ൽ മൂ​ന്നും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ അ​ഞ്ചും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ- പ​ത്തും സെൻറ് വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് വീ​ട് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം.

ത​ത്ത്വ​ത്തി​ൽ 2008നു​മു​മ്പ് നെ​ൽ​വ​യ​ൽ നി​ക​ത്തി​യ കേ​സു​ക​ളി​ൽ ബി.​ടി.​ആ​റി​ൽ നി​ല​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി​യി​ലും വീ​ടു​വെ​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ പാ​ലി​ക്കാ​ൻ കൃ​ഷി ഓ​ഫി​സ​ർ ക​ൺ​വീ​ന​റാ​യി പ്രാ​ദേ​ശി​ക​ത​ല നി​രീ​ക്ഷ​ണ സ​മി​തി​ക്ക് (എ​ൽ.​എ​ൽ.​എം.​സി) ന​ൽ​കി​യ അ​ധി​കാ​രം പു​നഃ​സ്​​ഥാ​പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​തു​ണ്ട്. നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം തീ​രു​മാ​നി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ൾ ക​മ്മി​റ്റി​ക​ൾ പ​രി​ശോ​ധി​ച്ച് നി​യ​മാ​നു​സൃ​തം തീ​ർ​പ്പാ​ക്ക​ണം.

അ​തേ​സ​മ​യം, ഡാ​റ്റാ​ബാ​ങ്കി​ൽ നെ​ൽ​വ​യ​ൽ/ ത​ണ്ണീ​ർ​ത്ത​ടം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ സ്​​ഥ​ല​ങ്ങ​ൾ പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​തു​പോ​ലെ 2008നു​മു​മ്പ് പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി​യ പ്രാ​യ​മാ​യ തെ​ങ്ങ്​ മു​ത​ലാ​യ മ​ര​ങ്ങ​ൾ നി​ൽ​ക്കു​െ​ന്ന​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തും ഡാ​റ്റാ​ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ സ്​​ഥ​ല​ങ്ങ​ൾ ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വു​പ്ര​കാ​രം പ​രി​ഗ​ണി​ക്ക​ണം.