Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മനോജ് സിൻഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായേക്കും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മനോജ് സിൻഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായേക്കും

Posted on: Friday, Mar 17, 2017 11:04 hrs IST
National news

ന്യൂഡൽഹി: കേന്ദ്ര ടെലികോം മന്ത്രി മനോജ്‌ സിൻഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായേക്കും. ബി.ജെ.പി നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. അതേസമയം, നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വി​നെ തെ​ര​െ​ഞ്ഞ​ടു​ക്കു​ന്ന​തി​നാ​യി  ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ ശ​നി​യാ​ഴ്​​ച യോ​ഗം ചേ​രുന്നുണ്ട്. കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭു​പേ​ന്ദ്ര യാ​ദ​വ്​ എ​ന്നി​വ​ർ നി​രീ​ക്ഷ​ക​രാ​യി എ​ത്തും.  ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി എം.​എ​ൽ.​എ​മാ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഡ​ൽ​ഹി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇവരിൽ കൂടുതൽപേരും മനോജ് സിൻഹയുടെ പേര് നിർദേശിച്ചതായാണ് സൂചന. 

ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന നേതാവ് എന്നതിനാലാണ് മനോജ് സിൻഹയെ തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ പാർട്ടി നേതൃത്വം ആലോചിക്കുന്നത്. എം.പി‍യായ കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ സിൻഹ ഘാസിയാപൂരിലെത്തി ജനങ്ങളോടൊപ്പം ചെലവഴിക്കാറാണ് പതിവ്. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യനായ നേതാവെന്ന ഖ്യാതിയും സിൻഹ തന്നെ മുഖ്യമന്ത്രി പദത്തിലെത്താനാണ് സൂചനെയെന്നും രാഷട്രീയ നിരീക്ഷകർ കരുതുന്നു. 

80 ലോ​ക്​​സ​ഭ സീ​റ്റു​ള്ള സം​സ്​​ഥാ​ന​ത്ത്​ പാ​ർ​ട്ടി​യു​ടെ ഭ​ര​ണം മി​ക​ച്ച​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​ന​മു​ണ്ടാ​വു​ക. അ​തി​നി​ടെ, ദേ​ഹാ​സ്വാ​സ്​​ഥ്യ​ത്തെ തു​ട​ർ​ന്ന്​ മൗ​ര്യ​യെ ഡ​ൽ​ഹി​യി​ലെ രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.