Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കൊട്ടിയൂർ പീഡനം: ഫാ.​തേരകവും കന്യാസ്​ത്രീകളും കീഴടങ്ങി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കൊട്ടിയൂർ പീഡനം: ഫാ.​തേരകവും കന്യാസ്​ത്രീകളും കീഴടങ്ങി

Posted on: Friday, Mar 17, 2017 10:16 hrs IST

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയും കീഴടങ്ങി.

അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സി.ഐ സുനില്‍ കുമാറി​െൻറ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് സിസ്റ്റര്‍ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങുകയായിരുന്നു.

ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇവർക്കെതിരെ ഗൂഢാലോചനാ കുറ്റമാണ്​ചുമത്തിയത്​.

ശിശുരോഗവിദഗ്ധയായ സിസ്റ്റര്‍ ബെറ്റി ജോസ് ശിശുക്ഷേമസമിതി അംഗമായിരുന്നു. വൈത്തിരി ഹോളി ഇന്‍ഫൻറ്​ മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ. ഇവിടത്തെ സഹായിയാണ് തങ്കമ്മ. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം. പ്രതികളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെട്ടത്തു. വൈദ്യ പരിശോധനക്ക് ശേഷം ഉച്ചയോടെ തലശ്ശേരി അഡിഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. തങ്കമ്മയാണ് ​ഇനി കീഴടങ്ങാനുള്ളത്​.

പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തിനും മറ്റ് നാല് കന്യാസ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സി.ഡബ്ലു.സിയെ സര്‍ക്കാര്‍ പിരിച്ചു വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു.