Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വിശ്വാസ വോട്ട്​ നേടി പരീകർ; 22 എം.എൽ.എമാരുടെ പിന്തുണ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വിശ്വാസ വോട്ട്​ നേടി പരീകർ; 22 എം.എൽ.എമാരുടെ പിന്തുണ

Posted on: Thursday, Mar 16, 2017 01:04 hrs IST
National news

പനാജി: ഗേവയിൽ മുഖ്യമന്ത്രി മനോഹർ പരീകർ സർക്കാർ വിശ്വാസ വോട്ട്​ നേടി. 13 അംഗങ്ങൾ മാത്രമുള്ള ബി.​ജെ.പി മറ്റു പാർട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ്​ ഭൂരിപക്ഷം തെളിയിച്ചത്​. ഗോവ ഫോർവേഡ്​ പാർട്ടിയുടെ മൂന്ന്​ അംഗങ്ങൾ, മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടിയുടെ മൂന്നംഗങ്ങൾ മൂന്നു സ്വതന്ത്രർ എന്നിവരാണ്​ ബി.ജെ.പിയെ പിന്തുണച്ചത്​.

40 അംഗ നിയമ സഭയിൽ 21 പേരു​ടെ പിന്തുണയാണ്​ സർക്കാറുണ്ടാക്കാൻ വേണ്ടത്​. 17സീറ്റു നേടി സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന്​ 16 എം.എൽ.എ മാരുടെ പിന്തുണ ലഭിച്ചു. ഒരു എം.എൽ.എ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടു നിന്നു. കേവലഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കാത്തതിൽ    പ്രതിഷേധിച്ച്​ വിശ്വജിത്​ റാണെയാണ്​ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടു നിന്നത്​. 13 സീറ്റുകൾ നേടിയ ബി.ജെ.പി മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പിച്ച്​ സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിക്കാത്തത്​ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. പ്രശ്​നത്തിൽ കോൺഗ്രസ്​ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന്​ സത്യപ്രതിജ്ഞ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഇന്നലെ മനോഹര്‍ പരിക്കറിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് ഇന്നു തന്നെ വിശ്വാസവോ​െട്ടടുപ്പ്​ നടത്തിയത്​. നേരത്തെ, വിശ്വാസവോട്ട്​ തേടാൻ ഗവർണർ 15 ദിവസത്തെ സമയം നൽകിയിരുന്നു.

നിയമസഭാ സമ്മേളനം തുടങ്ങി 40 എം.എൽ.എമാരുടെയും സത്യപ്രതിജ്​തക്ക്​ ശേഷമാണ്​ വിശ്വാസവോ​െട്ടടുപ്പ്​ നടന്നത്​. ലക്ഷ്​മികാന്ത്​ പർസേക്കറിനെതിരെ റെക്കോർഡ്​ ഭൂരിപക്ഷം നേടിയ ദയാനന്ദ്​ സോപ്​താണ്​ ആദ്യം സത്യപ്രതിജ്​ഞ ചെയ്​തത്​.

ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കേവല ഭൂരിപക്ഷം ഉറപ്പിച്ച്​ സർക്കാറുണ്ടാക്കാൻ കഴിയാത്തത്​ കോൺഗ്രസിന്​ തിരിച്ചടിയായിരിക്കുകയാണ്​.