Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പഞ്ചാബിൽ അമരീന്ദർ സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പഞ്ചാബിൽ അമരീന്ദർ സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു

Posted on: Thursday, Mar 16, 2017 10:52 hrs IST
National news

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് (75) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വി.പി.സിങ് ബഡ്നോർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പാർട്ടിയിലെ മുതിർന്ന നേതാവ് ബ്രാം മൊഹീന്ദ്ര മന്ത്രിസഭയിൽ സുപ്രധാന പദവി വഹിക്കും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജോത് സിങ് സിദ്ദുവിന് മന്ത്രിസഭയിൽ രണ്ടാം സ്ഥാനമുണ്ടാകും. തൃപത് രജീന്ദർ സിങ് ബജ് വ, റാണ ഗുർജിത് സിങ്, എന്നിവരും മന്ത്രിസഭയിലുണ്ടാകും. മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍റെ ബന്ധുവായ മൺപ്രീത് സിങ്ങിനും മന്ത്രിസഭയിൽ സ്ഥാനമുണ്ടാകും. ബാദൽ സർക്കാറിൽ ധനമന്ത്രിയായിരുന്ന അദ്ദേഹം പാർട്ടി വിട്ട് പഞ്ചാബ് പീപ്പിൾസ് പാർട്ടി രൂപീകരിക്കുകയും പിന്നീട് പാർട്ടി കോൺഗ്രസിൽ ചേരുകയുമായിരുന്നു. ചരഞ്ജിത് സിങ് ചന്നി, സധു സിങ് ധരംസോത് എന്നീ ദലിത് നേതാക്കളും സത്യപ്രതിഞ്ജ ചെയ്തിട്ടുണ്ട്.

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലെത്തുന്നത്. അമരീന്ദർ സിങ്ങിന് എതിർപ്പുള്ളതിനാൽ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നാണ് സൂചന. 117 അംഗ നിയമസഭയില്‍ 77 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.