Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ട്രംപി​െൻറ പുതിയ യാത്രാവിലക്കും ഫെഡറൽ കോടതി മരവിപ്പിച്ചു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ട്രംപി​െൻറ പുതിയ യാത്രാവിലക്കും ഫെഡറൽ കോടതി മരവിപ്പിച്ചു

Posted on: Thursday, Mar 16, 2017 10:07 hrs IST
INTRNATIONAL news

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​. ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ വിസാ നിരോധനം ഏർ​പ്പെടുത്താനുള്ള ട്രംപി​െൻറ പുതിയ വിസാനിയമമാണ്​ നടപ്പിലാക്കുന്നതിന്​ തൊട്ടുമുമ്പ്​ ഹവായ്​ ഫെഡറൽ ജഡ്​ജ്​ മരവിപ്പിച്ചത്​. വ്യാഴാഴ്​ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ്​ നിയമം മരവിപ്പിച്ച്​ ഫെഡറൽ കോടതി ഉത്തരവിറക്കിയത്. 

ദേശീയ സുരക്ഷക്ക്​ വേണ്ടിയാണ്​ യാത്രാ വിലക്ക്​ ഏർപ്പെടുത്തുന്നത്​ എന്ന സർക്കാർ വാദത്തെ ചോദ്യം ചെയ്​താണ്​ ഹവായ്​ ഫെഡറൽ ജഡ്​ജ്​ ഡെറിക്​ വാറ്റ്​സൺ നിയമം മരവിപ്പിച്ചത്​. ജഡ്​ജിയുടെ തീരുമാനം  ജുഡീഷ്യൽ അധികാരപരിധിയുടെ ലംഘനമാണെന്ന്​​ ട്രംപ്​ പ്രതികരിച്ചു.

ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ​ 90 ദിവസത്തേക്കും അഭയാർഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ്​ ട്രംപ്​ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്​.ഭീകരർ യു.എസിലേക്ക്​ കടക്കുന്നത്​ തടയാനാണ്​ യാ​ത്രാവിലക്ക്​ എന്നായിരുന്നു ട്രംപി​െൻറ വാദം. എന്നാൽ നിയമം വിവേചനപരമാണെന്ന് വിമർശനം ഉയർന്നിരുന്നു. 

ഇതു സംബന്ധിച്ച്​ നേരത്തെ ട്രംപ്​ ഇറക്കിയിരുന്ന ഉത്തരവ്​ സീറ്റിൽ ജഡ്​ജ്​ സ്​റ്റേ ചെയ്​തിരുന്നു. തുടർന്നാണ്​ പുതിയ നിയമം ഏർപ്പെടുത്താൻ ട്രംപ്​ നിർബന്ധിതനായത്​. ജനങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്ന യു.എസ്​ ഭരണഘടനക്ക്​ വിരുദ്ധമാണ്​ നിയമമെന്ന്​ അഭിഭാഷകർ പറയുന്നു. വിദ്യാർഥികളെയും ജോലിക്കാരെയും വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ട്രംപിന്‍റെ നിയമം.