Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പഞ്ചാബിൽ വോട്ടിങ്​ യന്ത്രങ്ങളിൽ ക്രമക്കേട്​ നടന്നെന്ന്​ കെജ്രിവാൾ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പഞ്ചാബിൽ വോട്ടിങ്​ യന്ത്രങ്ങളിൽ ക്രമക്കേട്​ നടന്നെന്ന്​ കെജ്രിവാൾ

Posted on: Wednesday, Mar 15, 2017 12:40 hrs IST
National news

ന്യൂഡൽഹി: പഞ്ചാബ്​ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ യന്ത്രങ്ങളിൽ ക്രമക്കേട്​ നടന്നെന്ന്​ ​ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ. പല മണ്ഡലങ്ങളിലും എ.എ.പി വളണ്ടിയർമാരുടെ എണ്ണത്തേക്കാൾ കുറവ്​ വോട്ടുകളാണ്​ പാർട്ടിക്ക്​ ലഭിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. 20 മുതൽ 25 ശതമാനം വരെ എ.എ.പി വോട്ടുകൾ ബി.ജെ.പി–അകാലിദൾ സഖ്യത്തിന്​ ലഭിച്ചതായും കെജ്രിവാൾ ആരോപിച്ചു. പഞ്ചാബിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കെജ്രിവാൾ പറഞ്ഞു.

പല എക്​സിറ്റ്​പോളുകളും പഞ്ചാബിൽ എ.എ.പിയുടെ വിജയം പ്രവചിച്ചിരുന്നു. എന്നാൽ എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ലെന്നും കോൺ​ഗ്രസി​െൻറ വിജയത്തിൽ അഭിപ്രായപ്രകടനം നടത്താനില്ലെന്നും കെജ്രിവാൾ പറഞ്ഞു. 

ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന്​ പിന്നാലെ വോട്ടിങ്​ യന്ത്രങ്ങളിൽ ക്ര​മക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം മായാവതി ഉയർത്തിയിരുന്നു. ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റ്​ പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യം കെജ്രിവാളും ഉയർത്തിയിരുന്നു.