Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കുടേയറ്റക്കാർക്കും അഭയാർഥികൾക്കും ​ നിയന്ത്രമേർപ്പെടുത്താൻ ട്രംപ്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കുടേയറ്റക്കാർക്കും അഭയാർഥികൾക്കും ​ നിയന്ത്രമേർപ്പെടുത്താൻ ട്രംപ്​

Posted on: Wednesday, Jan 25, 2017 04:29 hrs IST
National news

ന്യൂയോർക്ക്​: ​​മെക്​സികോയിൽ നിന്നുള്ള കുടിയേറ്റക്കാർക്കും​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കും ട്രംപ്​ ഭരണകൂടം   ​ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നു. ബുധനാഴ്​ച ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. അമേരിക്ക മെക്​സി​േകാ അതിർത്തിയിൽ മതിൽ കെട്ടാനുള്ള തീരുമാനവും ട്രംപ്​ ഭരണകൂടം ബുധനാഴ്​ച കൈകൊള്ളും. തീവ്രവാദ ഭീഷണി നേരിടുന്ന സിറിയ ഉൾ​പ്പടെയുള്ള മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കും  കർശന നിയന്ത്രണമേർപ്പെടുത്തും. കുടിയേറ്റവും, അഭയാർഥി പ്രവാഹവും  രാജ്യസുരക്ഷയെ ബാധിക്കുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ നടപടിയെന്നാണ്​ വിശദീകരണം.

രാജ്യസുരക്ഷ വർധിപ്പിക്കുന്നതി​െൻറ ആദ്യത്തെ നടപടിയായാണ്​ മെക്​സികോ അതിർത്തിയിൽ മതിൽ കെട്ടാനുള്ള തീരുമാനം ട്രംപ്​ എടുത്തത്​. പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ സമയത്ത്​ തന്നെ അനധികൃതമായ കുടിയേറ്റം തടയുന്നതിനായി മെക്​സികോ അതിർത്തിയിൽ മതിൽ കെട്ടുമെന്ന്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

സുരക്ഷയെ സംബന്ധിക്കുന്ന നിർണായക തീരുമാനമുണ്ടാകുമെന്ന്​ നേരത്തെ തന്നെ ട്രംപ്​ ട്വിറ്ററിലൂടെ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കവുമായി അമേരിക്കൻ ഭരണകൂടം രംഗത്തെത്തുന്നത്​.