Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഇന്ത്യ നല്ല സുഹൃത്ത്’; മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ച്​ ട്രംപ്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഇന്ത്യ നല്ല സുഹൃത്ത്’; മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ച്​ ട്രംപ്​

Posted on: Wednesday, Jan 25, 2017 10:38 hrs IST
National news

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ അമേരിക്ക സന്ദർശിക്കുന്നതിന്​ ക്ഷണിച്ചു.

45ാം അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിവസമാണ്​ ട്രംപ്​ മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ചത്​. ഇന്നലെ രാത്രി 11.30ഒാടെ ഫോണിൽ വിളിച്ചാണ്​ ക്ഷണം. ​​പ്രദേശിക സമയം ഉച്ചക്ക്​ ഒരു മണിക്കായിരുന്നു ഫോൺ കോൾ.

ഇന്ത്യയെ യഥാർഥ സുഹൃത്തതായി കാണുന്നുവെന്നും ലോകത്തെ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയായിരിക്കും അമേരിക്കയുടെ നല്ല പങ്കാളിയെന്നും ട്രംപ്​ ​പറഞ്ഞതായി വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
സാമ്പത്തിക –പ്രതിരോധ രംഗത്തെ സഹകരണത്തെ കുറിച്ച്​ ​നേതാക്കൾ സംസാരിച്ചതായും അറിയുന്നു.

സ്​ഥാനമേറ്റ ​ട്രംപ്​ സംസാരിക്കുന്ന അഞ്ചാമത്തെ ലോകനേതാവാണ്​ മോദി. ജനുവരി 21ന്​ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രേൂഡോയെയും മെക്​സിക്കൻ പ്രസിഡൻറ്​ പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫതാഹ്​ അൽ സീസിയെയും ട്രംപ്​ ഫോണിൽ വിളിച്ചിരുന്നു.

പ്രസിഡൻറായി സ്​ഥാനമേറ്റ ട്രംപിനെ അഭിനന്ദിച്ച ആദ്യ നേതാവ്​ മോദിയായിരുന്നു. ട്രംപുമായി ചേർന്ന്​ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.