Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഝലം, ചെനാബ്​ നദികളിലെ വൈദ്യുത പദ്ധതികൾ ഇന്ത്യ നിർത്തിവെക്കണമെന്ന്​ പാകിസ്​താൻ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഝലം, ചെനാബ്​ നദികളിലെ വൈദ്യുത പദ്ധതികൾ ഇന്ത്യ നിർത്തിവെക്കണമെന്ന്​ പാകിസ്​താൻ

Posted on: Saturday, Jan 21, 2017 03:45 hrs IST

ഇസ്​ലാമാബാദ്​: ജമ്മു കശ്​മീരി​െല രണ്ട്​ ജലവൈദ്യുത പദ്ധതികളു​െട നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ. പാകിസ്​താൻ പാർലമെൻറി​െൻറ  രണ്ട്​ കമ്മിറ്റികൾ സംയുക്​തമായി പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ ആവശ്യമുന്നയിച്ചത്​. ജല തർക്കം പരിഹരിക്കാനായി മധ്യസ്​ഥ കോടതി രൂപീകരിക്കാൻ തയാറാകണമെന്നും പാകിസ്​താൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ജല തർക്കങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ പാകിസ്​താൻ നാഷനൽ അസംബ്ലിയുടെ വിദേശകാര്യ, ജല വൈദ്യുത കമ്മിറ്റികൾ ഇന്നലെ ഇസ്​ലാമാബാദിൽ സംയുക്​ത യോഗം ചേർന്നിരുന്നു.

ഡാമുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തി വെക്കണം. മധ്യസ്​ഥ കോടതി രൂപീകരിച്ച്​ ഇന്ത്യ നടത്തുന്ന കിഷൻഗംഗ, റേറ്റിൽ ജലവൈദ്യുത പദ്ധതികളിലെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച്​ പാകിസ്​താനുള്ള പരാതി പരിഹരിക്കണമെന്നും പ്രസ്​താവനയിൽ ആവശ്യ​െപ്പടുന്നു.

സിന്ധു നദീജല കരാർ അനുസരിച്ച്​ മധ്യസ്​ഥ കോടതി കാലതാമസം കൂടാതെ രൂപീകരിക്കേണ്ടത്​ ലോകബാങ്കി​െൻറ ഉത്തരവാദിത്തമാണ്​. ലോക ബാങ്ക്​​ മധ്യസ്​ഥ കോടതി രൂപീകരിക്കുന്നതു വരെ നിർമാണം പുരോഗമിക്കുന്ന റേറ്റിൽ ഡാമി​െൻറ പ്രവർത്തികൾ ഇന്ത്യ നിർത്തിവെക്കണമെന്നാണ്​ പാകിസ്​താ​െൻറ ആവശ്യം.
 
പടിഞ്ഞാറൻ നദികളിൽ ഇന്ത്യ അണകെട്ടുന്നത്​ രണ്ടു രാജ്യങ്ങളും തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നിർത്തി​െവക്കാനായി പാകിസ്​താൻ ലോക ബാങ്കിനെ സമീപിച്ചിരുന്നു.