Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നേവിയുടെ രണ്ടാം സ്​​കോർപീൻ അന്തർവാഹിനി നീറ്റിലിറക്കി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നേവിയുടെ രണ്ടാം സ്​​കോർപീൻ അന്തർവാഹിനി നീറ്റിലിറക്കി

Posted on: Thursday, Jan 12, 2017 01:14 hrs IST
Technology news

മുംബൈ: ഇന്ത്യൻ നാവികസേനയുടെ രണ്ടാം സ്​കോർപീൻ അന്തർവാഹിനി ​ഐ.എൻ.എസ്​ ഗാന്ധാരി നീറ്റിലിറക്കി. മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ്​ അന്തർവാഹിനി നിർമിച്ചത്​. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ്​ ഭാംമ്രെയും മറ്റ്​ ഉന്നത നാവികസേന ഉദ്യോഗസ്​ഥരും ചടങ്ങിൽ പ​െങ്കടുത്തു.

2018 ഒാടെ സ്​കോർപീൻ ശൃഖലയിലുള്ള ആറ്​ അന്തർവാഹിനികൾ പുറത്തിറക്കാനാണ്​ നാവികസേനയുടെ പദ്ധതി. 5,000 കോടി രൂപയാണ്​ അന്തർവാഹിനിയുടെ നിർമാണ ​ചെലവ്​. ആറ്​ അന്തർവാഹനികൾക്കും കൂടി 23,000 കോടി രൂപയാണ്​ പ്രതീക്ഷിക്കുന്ന ​ചെലവ്​.

66 മീറ്റർ നീളവും 6.2 മീറ്റർ വ്യാസവുമുള്ള അന്തർവാഹിനിക്ക്​ 3,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കാനാവും. അടിയന്തര ഘട്ടത്തിൽ 50 ദിവസം വരെ ഇവക്ക്​ വെള്ളത്തിനടിയിൽ കഴിയാനും സാധിക്കും. 31 നാവികരുൾപ്പെടുന്ന സംഘമാണ്​ അന്തർവാഹിനിയെ നിയന്ത്രിക്കുക.  ആറ്​ മിസൈലുകളും ടോർപ്പിഡോകളും ഇവയിൽ സജ്ജീകരിക്കാം. ഇന്ത്യയുടെ കൈവശം നിലവിൽ 15 അന്തർവാഹിനികളുണ്ട്​.