Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നോട്ട്​ പിൻവലിക്കൽ: ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​ കുറയും– ലോകബാങ്ക്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നോട്ട്​ പിൻവലിക്കൽ: ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​ കുറയും– ലോകബാങ്ക്​

Posted on: Wednesday, Jan 11, 2017 11:55 hrs IST
Business news

ന്യൂയോർക്ക്​: നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ ലോകബാങ്ക്​ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന  വളർച്ച നിരക്ക്​ കുറയുമെന്ന്​ ലോകബാങ്ക്​. 7.6 ശതമാനത്തിൽ നിന്ന്​ 7 ശതമാനമായാണ്​ നിരക്ക്​ കുറച്ചിരിക്കുന്നത്​. ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിച്ചത്​ മൂലം 2016ൽ ഇന്ത്യയുടെ വളർച്ച നിരക്ക്​ മന്ദഗതിയിലാണെന്നും ലോകബാങ്ക്​ റിപ്പോർട്ട്​ പറയുന്നു.

നോട്ട്​ പിൻവലിക്കലിന്​ ശേഷം ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടാണ്​ ലോകബാങ്ക്​ പുറത്ത്​ വിടുന്നത്​. ചില അനുകൂല ഘടകങ്ങളുണ്ടെങ്കിലും നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ മൂലം 2017 മാർച്ച്​ വരെ രാജ്യത്തി​െൻറ ജി.ഡി.പി വളർച്ച 7 ശതമാനത്തി​ൽ തന്നെ തുടരുമെന്നും റിസർവ്​ ബാങ്കി​െൻറ റിപ്പോർട്ടിലുണ്ട്​.

എന്നാൽ വരും വർഷങ്ങളിൽ രാജ്യത്തെ വളർച്ച നിരക്ക്​ കൂടുമെന്നും ലോകബാങ്ക്​ പറയുന്നു. വ്യവസായങ്ങൾ തുടങ്ങാനുള്ള അന്തരീക്ഷം രാജ്യത്ത്​ സൃഷ്​ടിക്കണം. ഇതിനായി അടിസ്​ഥാന സൗകര്യ മേഖലയിൽ വികസമുണ്ടാക്കണമെന്നും ലോകബാങ്ക്​ റിപ്പോർട്ട്​ ആവശ്യപ്പെടുന്നുണ്ട്​​. മേക്ക്​ ഇൻ ഇന്ത്യ ​പോലുള്ള പദ്ധതികൾ ഇതിനായി ഉപയോഗപ്പെടുത്താം. നോട്ട്​ പിൻവലിക്കൽ മൂലം ബാങ്കുകളിൽ വൻതോതിൽ നിക്ഷേപമെത്തുകയും അത്​ ബാങ്കുകളിലെ പലിശ നിരക്കുകൾ കുറയുന്നതിന്​ കാരണമാവുമെന്നും ലോകബാങ്ക്​ റിപ്പോർട്ടിലുണ്ട്​.

കഴിഞ്ഞ വർഷത്തി​െൻറ ആദ്യ പാദങ്ങളിൽ ഇന്ത്യയിൽ മികച്ച സാമ്പത്തിക വളർച്ച ഉണ്ടായിരുന്നു. കാർഷിക മേഖലയിലും ഗ്രാമീണ മേഖലയിലും പുരോഗതി ഉണ്ടായി. എന്നാൽ നവംബറിലെ നോട്ട്​ പിൻവലിക്കലാണ്​ കാര്യങ്ങൾ തകിടം മറിച്ചതെന്ന്​ ലോകബാങ്ക്​ റിപ്പോർട്ടിൽ പരാമർശമുണ്ട്​​.