Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വാട്​സ്​ ആപ്പ്​ വീഡി​േയാ കാൾ ഇന്ത്യയിലെത്തി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വാട്​സ്​ ആപ്പ്​ വീഡി​േയാ കാൾ ഇന്ത്യയിലെത്തി

Posted on: Tuesday, Nov 15, 2016 03:27 hrs IST
Technology news

മുംബൈ: വാട്​സ്​ ആപ്പ്​ വി​ഡി​േയാ ​കാൾ ഇന്ത്യയിലെത്തി. ഇനി ​സ്​കൈപ്​, ഫേസ്​ബുക്ക്​ മെസഞ്ചർ, ​െഎ.എം.ഒ എന്നി ആപ്പ്​ളി​േകഷനുകളിൽ ലഭ്യമാകുന്നതു പോലെ വാട്​സ്​ ആപ്പിലും ഇനി   വി​ഡിയോ കോൾ സേവനം ലഭ്യമാകും. വാട്​സ്​ ആപ്പ്​ വി​ഡിയോ കോൾ ഇന്ത്യയുൾപ്പടെയുള്ള 180 ളം രാജ്യങ്ങളിൽ ഇന്ന്​ മുതൽ ലഭ്യമായി തുടങ്ങുമെന്ന വിവരം വാട്​സ്​ ആപ്പ്​ ​സഹ സ്​ഥാപകൻ ജാൻ കോമാണ്​ പുറത്ത്​ വിട്ടത്​. ഇനി മൊബൈൽ സേവനദാതാവി​െൻറ ഇൻറർനെറ്റ്​ ​പ്ലാനനുസരിച്ച്​ ഉപഭോക്​താവി​ന്​ വാട്​സ്​ ആപ്പി​െൻറ വിഡിയോ കാൾ സംവിധാനം ഉപയോഗിക്കാൻ കഴിയും.

വാട്​സ്​ ആപ്പിന്​ ഏറ്റവും കൂടതൽ ഉപഭോക്​താകളുള്ള ഒരു രാജ്യമാണ്​ ഇന്ത്യ. 160 മില്യൺ ആളുകൾ ഇന്ത്യയിൽ വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നണ്ട്​. ഇന്ത്യ ഞങ്ങൾക്ക്​ വളരെ പ്രധാനപ്പെട്ട വിപണിയാണ്​. എല്ലാ ഉപഭോക്​താകൾക്കും പുതിയ സേവനം ലഭ്യമാകും. അതു കൊണ്ടാണ്​ വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ​സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്​. അതിൽ പ്രിമീയം ഫോണുകളെന്നോ സാധാരണ ഫോണുകളെന്നോ വ്യത്യാസമില്ല. വാട്​സ്​ ആപ്പ്​ സഹസ്​ഥാപകൻ പറഞ്ഞു.
പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ്​ പുതിയ സംവിധാനമെന്നാണ്​ അറയുന്നത്​. വാട്​സ്​ ആപ്പിൽ ലഭ്യമായിരുന്ന എൻഡ്​ ടു എൻഡ്​ എൻസ്​​്ക്രിപ്​ഷൻ സംവിധാനം പുതിയ ആപ്പ്​ളിക്കേഷനിലും ലഭ്യമാകുമെന്നാണ്​ സൂചന. വാട്​സ്​ ആപ്പി​െൻറ പുതിയ ബീറ്റ ആപ്പ്​ വഴി ആൻഡ്രോയിഡിലും, വിൻഡോസിലും,​  െഎ ​.ഒ.എസ്​ലും പുതിയ വിഡിയോ കോൾ സംവിധാനം ലഭ്യമാകും.