Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ഇന്ത്യയിലേക്കും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ഇന്ത്യയിലേക്കും

Posted on: Wednesday, Nov 09, 2016 09:58 hrs IST
Technology news

ന്യൂഡൽഹി: ഫേസ്​ബുക്കി​െൻറ സോളാർ വിമാനം ​\'അക്യുല\' ഇനി ഇന്ത്യൻ ആകാശത്തും പറക്കുമെന്ന്​ സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ അധികൃതരുമായി ഫേസ്​ബുക്ക് തുടങ്ങിക്കഴിഞ്ഞു. ഇൻറർനെറ്റ്​ കണക്ഷൻ ലഭ്യമാകാത്ത സ്​ഥലങ്ങളിൽ അത്​ ലഭ്യമാക്കുക എന്നതാണ്​ അക്യുലയുടെ ദൗത്യം.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ്​ സൈറ്റായ ഫേസ്​ബുക്ക്​ ഉൾപ്രദേശങ്ങളിൽ വെ-ഫൈയുടെ സഹായത്തോടെ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന സോളാർ വിമാനമാണ്​ അക്യുല. ഇത്​ ലഭ്യമാക്കുന്നതിനായി ടെലികോസുമായി ഫേസ്​ബുക്ക്​ കരാറൊപ്പിട്ടു കഴിഞ്ഞു. ​​

ഇന്ത്യയിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ഇൻറർ​െനറ്റ്​ കണക്ടിവിറ്റി ലഭ്യമാകാത്തവർക്ക്​ അക്യുലയുടെ സഹായത്തോടെ ടെലികോസ്​ നൽകുന്ന മൊബൈൽ ബ്രോഡ്​ബാൻഡ്​ സംവിധാനം ലഭിക്കും. ഫേസ്​ബുക്കി​െൻറ കണക്​ടിവിറ്റി പബ്ലിക്​ പോളിസി ഡയറക്​ടർ റോബർട്ട്​ ​പെപ്പർ ദേശീയ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഫൈബർ ​ഒപ്​ടിക്​സ്​ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ അക്യുല വഴി ഇൻറർ​െനറ്റ്​ ലഭ്യമാക്കാൻ താൽപര്യമുളള ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ ആരംഭിച്ചതായും ​പെപ്പർ അറിയിച്ചു.

ഫേസ്​ബുക്കി​െൻറ സോളാർ വിമാനം അക്യുല ഇൗ വർഷമാദ്യം അരിസോണയിലാണ്​ പരീക്ഷിച്ചത്​. 141 അടി വലിപ്പമുള്ള ചിറകുകൾ അക്യുലക്കുണ്ടാവും. ഇത്​ ബോയിങ്​ 737 വിമാനത്തി​െൻറ ചിറക​ുകളേക്കാൾ വലുതായിരിക്കും. 2000 വാട്ടി​െൻറ പവറാണ്​ അക്യുല പ്രവർത്തിക്കുന്നതിന്​ ആവശ്യമായി വരിക. വിമാനത്തിലുള്ള സോളാർ പാനലുകൾ ഇൗ പവർ അക്യുലക്ക്​ നൽകും.