Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി

Posted on: Wednesday, Sep 28, 2016 12:04 hrs IST
Movies news

ഇന്ത്യയിലുള്ള പാക് കലാകാരൻമാർക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ ഭീഷണി. കരൺ ജോഹറിന്‍റെ പുതിയ ചിത്രം \'യേ ദിൽ ഹേ മുഷ്കി\'ലിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധവുമായി നവനിർമാൺ സേന രംഗത്തെത്തിയത്.

കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസിനു മുന്നിലാണ് നവനിർമാൺ സേന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതുടർന്ന് പ്രൊഡക്ഷന്‍ ഹൗസിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും എം.എന്‍.എസ് നേതാക്കള്‍ വ്യക്തമാക്കി.

പാകിസ്താന്‍ നടനെതിരെ മുദ്രാവാക്യം വിളിച്ച 15 മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ പോലീസ് ആക്ട് 68 പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവദ് ഖാന്‍ ഇന്ത്യ വിട്ടിരുന്നു. യേ ദിൽ ഹേ മുഷ്കിലിന്‍റെ പ്രചാരണ പരിപാടികളില്‍ ഫവാദ് പങ്കെടുക്കില്ലെന്ന് കരണ്‍ ജോഹര്‍ നേരത്തെ അറിയിച്ചിരുന്നു