Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സിനിമയില്‍ ജാതിയും മതവും ഇല്ലെന്ന് അടൂര്‍; ‘ഇന്ത്യയില്‍ മമ്മൂട്ടിയും ഷാരൂഖും ഒക്കെ എങ്ങനെയാണ് സൂപ്പര്‍താരങ്ങളായത്?’ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സിനിമയില്‍ ജാതിയും മതവും ഇല്ലെന്ന് അടൂര്‍; ‘ഇന്ത്യയില്‍ മമ്മൂട്ടിയും ഷാരൂഖും ഒക്കെ എങ്ങനെയാണ് സൂപ്പര്‍താരങ്ങളായത്?’

Posted on: Thursday, Sep 08, 2016 07:05 hrs IST
Entertainment news

കൊച്ചി: സിനിമയില്‍ ജാതി ഇല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. വിജയിതരും പരാജിതരും എന്നുളള രണ്ടു ജാതികള്‍ മാത്രമെ സിനിമയിലുള്ളുവെന്നും അദ്ദേഹം മാതൃഭൂമിയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേനിയമം ബാധകം ആവണമെന്നും താന്‍ അതിനായി നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും.

എന്റെ അറിവില്‍ സിനിമാക്കാര്‍ക്കിടയില്‍ ജാതി തിരിവുകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ രണ്ടുജാതികള്‍ മാത്രമെ കാണൂ.വിജയികളും പരാജിതരും. ഈ രണ്ടു ജാതി മാത്രമെ സിനിമയിലുള്ളൂ. വേറൊരു ജാതിയുമില്ല മതവുമില്ല. മമ്മൂട്ടിയൊക്കെ എങ്ങനെയാണ് വലിയ ഹീറോ ആകുന്നത്. താരതമ്യേന ചെറിയ ഒരു കമ്മ്യൂണിറ്റിയില്‍ നിന്നും വരുന്ന ആളല്ലേ? എങ്ങനെയാണ് ആള്‍ എല്ലാവരുടെയും ഹീറോ ആവുന്നത് ? ഷാരൂഖ് ഖാന്‍ എങ്ങനെയാണ്, അല്ലെങ്കില്‍ ഖാന്‍മാരൊക്കെ എങ്ങനെയാണ് സൂപ്പര്‍ താരങ്ങളായത് ? രാജ്യത്തെ മുസ്ലിം കമ്മ്യൂണിറ്റി എന്നുപറയുന്നത് ചെറിയൊരു കമ്മ്യൂണിറ്റിയാണ്. ജാതിയും മതവും പരിഗണിച്ചല്ല അവരെ നോക്കികാണുന്നത്. ഇല്ല സിനിമയില്‍ ജാതിയും മതവുമൊന്നുമില്ല. നടന്‍ തിലകന്‍ ജാതീയമായ വേര്‍തിരിവുകളുടെ തിക്തഫലം അനുഭവിച്ചയാളാണെന്ന അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ മനസില്‍ അങ്ങനെ ഉണ്ടായിരുന്നോ എന്നറിയില്ല.

വ്യക്തിപരമായ അഭിപ്രായത്തില്‍ സിവില്‍കോഡ് വേണമെന്നതാണ്.രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം ബാധകമാവണം. ഞാന്‍ അതിനായി നിലകൊള്ളുന്ന ആളാണ് ഏകീകൃതമായ സിവില്‍ നിയമം. അങ്ങനെ ചെയ്താല്‍ അത് മുസ്ലിം സമുദായത്തിനും മറ്റും ഗുണമെ ചെയ്യൂ. പ്രത്യേകിച്ച് ആ സമുദായത്തിലെ സ്ത്രീകള്‍ക്ക്. നിര്‍ഭാഗ്യവശാല്‍ ഏകീകൃത സിവില്‍ നിയമത്തോട് മുസ്ലിം സമുദായം താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സങ്കടകരമാണ് അത്.

ഒരു ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

 

TAGS : cinema, malayalam movies, adoor gopalakrishnan, mammootty, Sharukh Khan, SRK, Film festival.