Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വാട്ട്സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വാട്ട്സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും

Posted on: Friday, Aug 26, 2016 10:17 hrs IST
Technology news

ന്യൂയോര്‍ക്ക്: ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്സ് ആപ്പ് തയാറായെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ളെന്ന നയമാണ് ഇതുവരെ വാട്ട്സ് ആപ്പ് സ്വീകരിച്ചിരുന്നത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി വെക്കുമെന്നും വാട്ട്സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നയം മാറ്റത്തോടെ ഫേസ്ബുക്കിന് വാട്ട്സ് ആപ്പ് ഉപഭോക്താവിന്‍്റെ ഫോണ്‍ നമ്പര്‍ അറിയാനാകും. ഇതുവഴി ഈ രണ്ടുസേവനങ്ങളുടെ ഉപയോഗപ്പെടുത്തുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് പിന്തുടരാനാകും.

ഉപഭോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കുമെന്നത് കമ്പനിയുടെ ഡി.എന്‍.എ നിയമത്തിലൂടെ ഉറപ്പു നല്‍കുന്നതാണെന്ന് വാട്ട്സ് ആപ്പ് ഏറ്റെടുക്കുമ്പോള്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.
വ്യക്തിയുടെ സ്വകാര്യ ആശയവിനിമയങ്ങളുടെ മൂല്യങ്ങളില്‍ വിശ്വസിക്കുകയും ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍, ലളിതവും വിശ്വസനീയവുമായ ആശയവിനിമയ അനുഭവം നല്‍കുകയുമാണ് ചെയ്യുന്നതെന്ന് വാട്ട്സ് ആപ്പ് അറിയിച്ചു.

2014 ലാണ് സാമൂഹിക മാധ്യമമായ വാട്ട്സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. ലോകത്ത് വാട്ട്സ് ആപ്പിന് 100 കോടി ഉപഭോക്താക്കളാണ് ഉള്ളത്.