Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പുത്തന്‍കാവ്, അത്തിമൂട് കയത്തിന് സമീപം ബോട്ടും, സ്പീഡ് ബോട്ടും, അടങ്ങുന്ന പോലീസ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കണം - എന്‍.എഫ്.പി.ആര്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പുത്തന്‍കാവ്, അത്തിമൂട് കയത്തിന് സമീപം ബോട്ടും, സ്പീഡ് ബോട്ടും, അടങ്ങുന്ന പോലീസ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കണം - എന്‍.എഫ്.പി.ആര്‍

Posted on: Wednesday, Jul 20, 2016 08:32 hrs IST
Politics news

 

പള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍,എഫ്.പി.ആര്‍ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 50 മുതല്‍ 100ല്‍ പരം തുഴച്ചില്‍ക്കാര്‍ കയറുന്ന പള്ളിയോടങ്ങള്‍ പമ്പയാറ്റിലെ ഒഴുക്കിലും മറ്റും പെട്ട് അപകടമുണ്ടാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 2 വരെ 80 ദിവസങ്ങളിലായി ചെന്നിത്തല മുതല്‍ കാട്ടൂര്‍ വരെയുള്ള വിവിധ കരകളില്‍ നിന്നായി 51 പള്ളിയോടങ്ങള്‍ പമ്പയാറ്റില്‍ വിവിധ സമയങ്ങളില്‍ വള്ള സദ്യയ്ക്കായും ഉത്യട്ടാതി ജലോത്സവം ഉള്‍പ്പെടെ ചെറുതും വലുതുമായ ജലോത്സവങ്ങളിലും നിരവധി പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഒഴുക്കില്‍പ്പെട്ട് ഓരോ വര്‍ഷവും പള്ളിയോടം മറിഞ്ഞ് നിരവധി ആളുകള്‍ മരണപ്പെടാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകണം.

കൂടാതെ പടിഞ്ഞാറു നിന്നും ആറന്മുളയ്ക്ക് പോകുന്ന 12-ഓളം പള്ളിയോടങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട പുത്തന്‍കാവ് പാലത്തിനോട് ചേര്‍ന്നുള്ള അത്തിമൂട് കയത്തിന് സമീപം ഈ കാലയളവില്‍ ബോട്ടും, സ്പീഡ് ബോട്ടും, അടങ്ങുന്ന സ്ഥിരം പോലീസ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ചെങ്ങന്നൂര്‍ എം.എല്‍.എ, ഡി.ജി.പി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.

എന്‍.എഫ്.പി.ആര്‍ ജില്ലാ പ്രസിഡന്‍റ് ബി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിജി കടുവട്ടൂര്‍, സംസ്ഥാന കമ്മറ്റി മെമ്പര്‍ ഷൈന്‍ കടുവട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ്.എം.റ്റി, ജില്ലാക്കമ്മറ്റി ഭാരവാഹികളായ രാധാകൃഷ്ണന്‍ ചേര്‍ത്തല, കെ.ആര്‍,ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.