Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അബ്ബാസ് കിയാറസ്തമി അന്തരിച്ചു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അബ്ബാസ് കിയാറസ്തമി അന്തരിച്ചു

Posted on: Tuesday, Jul 05, 2016 09:27 hrs IST
Movies news

പാരീസ്: വിഖ്യാത ഇറാനിയന്‍ ചലച്ചിത്രസംവിധായകന്‍ അബ്ബാസ് കിയാറസ്തമി (76) അന്തരിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ അടക്കമുള്ള പ്രധാന ബഹുമതികള്‍ നേടിയ അദ്ദേഹം ഫ്രാന്‍സില്‍ അര്‍ബുദ ചികിത്സയിലായിരുന്നു.
1940ല്‍ തെഹ്റാനില്‍ ജനിച്ച കിയാറസ്തമി ഗ്രാഫിക് ഡിസൈനറായാണ് സര്‍ഗാത്മകജീവിതം തുടങ്ങിയത്. 1969ലാണ് അദ്ദേഹം സിനിമയിലത്തെിയത്. ‘കാനുന്‍’ എന്ന കുട്ടികളുടെയും യുവാക്കളുടെയും ബൗദ്ധികവികാസത്തിനുവേണ്ടിയുള്ള സെന്‍ററിനുവേണ്ടി രണ്ടുപതിറ്റാണ്ട് അദ്ദേഹം നിര്‍മിച്ച ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. 1977ല്‍ ആദ്യ ഫീച്ചര്‍ സിനിമ ‘ദ റിപ്പോര്‍ട്ട്’ പുറത്തിറങ്ങി. ഇസ്ലാമിക വിപ്ളവാനന്തര ഇറാനായിരുന്നു പല ചിത്രങ്ങളുടെയും പ്രമേയം. കോകര്‍ ത്രയം എന്നറിയപ്പെട്ട മൂന്ന് സിനിമകളാണ് കിയാറസ്തമിയെ ലോകപ്രശസ്തനാക്കിയത്. 40 സിനിമകള്‍ അദ്ദേഹത്തിന്‍േറതായുണ്ട്. അഹ്മദി നജാദ് അധികാരമേറ്റശേഷം അദ്ദേഹം രാജ്യത്തിനുപുറത്തുവെച്ചാണ് സിനിമകളെടുത്തിരുന്നത്.
1969ല്‍ പര്‍വീന്‍ അമീര്‍ ഗോലിയെ വിവാഹം കഴിച്ചു. 1982ല്‍ വിവാഹമോചിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.