Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പട്ടാമ്പി എം.എൽ.എ വോട്ടര്‍മാര്‍ക്ക് പണംനല്‍കിയെന്ന്​ പിണറായി; ദൃശ്യങ്ങൾ പുറത്ത്​ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പട്ടാമ്പി എം.എൽ.എ വോട്ടര്‍മാര്‍ക്ക് പണംനല്‍കിയെന്ന്​ പിണറായി; ദൃശ്യങ്ങൾ പുറത്ത്​

Posted on: Thursday, May 12, 2016 04:02 hrs IST
Politics news

കോഴിക്കോട്​: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം യു.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം പിണറായി വിജയൻ. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ്​ എം.എല്‍.എയുമായ സി. പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പിണറായി ഫേസ്​ബുകിൽ പോസ്​റ്റ്​ ചെയ്​തു.

ഭവന സന്ദര്‍ശനത്തിനെത്തുന്ന എം.എല്‍.എ വീട്ടമ്മക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്​. യു.ഡി.എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന്​ ഫേസ്​ബുക്​ പോസ്​റ്റിൽ പറയുന്നു. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്​. പരാജയ ഭീതിയിൽ കണക്കില്ലാതെ യു.ഡി.എഫ് പണം ഒഴുക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണം. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കർ​ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകൾ ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ എൽ.ഡി.എഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും പിണറായി ഫേസ്​ബുക്​ പോസ്​റ്റിൽ പറയുന്നു.