Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ്

Posted on: Monday, May 09, 2016 10:09 hrs IST
Politics news

കണ്ണൂർ: ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണാർഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ആർ.എസ്.എസ് നടപ്പാക്കുകയാണ്. ഇത് കൊണ്ടൊന്നും എൽ.ഡി.എഫിന്‍റെ മുന്നേറ്റം തടയാനാവില്ലെന്നും പിണറായി പ്രതികരിച്ചു.

സർക്കാരിന്‍റെ സംരക്ഷണത്തിലുള്ള ചില ക്രിമിനൽ സംഘം ബോർഡുകൾ നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട ബോർഡ് വൈകീട്ട് തന്നെ പുന:സ്ഥാപിക്കും. മോദി-അമിത് ഷാ കൂട്ടുകെട്ട് കേരളത്തിലും ഇടപെടുന്നു എന്നതിന് തെളിവാണിതെന്നും പിണറായി പറഞ്ഞു.

ധർമടത്ത് സ്ഥാപിച്ച പിണറായി വിജയന്‍റെ കൂറ്റൻ ഫ്ളക്സ് ബോർഡ് തിങ്കളാഴ്ച്ച പുലർച്ചെയാണ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ധർമ്മടം ടൗണിൽ പിണറായിയുടെ വീട്ടിൽ നിന്ന് 20 മീറ്റർ അകലെ മാത്രം സ്ഥാപിച്ചിരുന്ന 300 മീറ്റർ നീളമുള്ള ഫ്ളക്സ് ബോർഡാണ് കത്തിച്ചത്.