Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുന്നു –കോടിയേരി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുന്നു –കോടിയേരി

Posted on: Saturday, Apr 30, 2016 12:36 hrs IST
Politics news

കോഴിക്കോട്: മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴിമതി ആരോപിക്കുന്നവരെ ജനം തെരുവിൽ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ്-ബിഡി.ജെ.എസ് കൂട്ടുകെട്ടുണ്ട്. ബി.ഡി.ജെ.എസ് വഴി ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

മതത്തിനും ജാതിക്കും ഊന്നൽ നൽകുകയാണ് ശ്രീനാരായണ ഗുരുവിന്‍റെ പിന്മുറക്കാർ ചെയ്യുന്നത്. ജാതി ചോദിച്ചാലെന്താണെന്നാണ് ഇവർ ചോദിക്കുന്നത്. ഗുരുവിൽ ജാതിയും മതവും അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ച് നൽകിയത് ഇതിന് പ്രത്യുപകാരമായാണ്. ആർ.എസ്.എസിന്‍റെ വോട്ട് വാങ്ങി ജയിക്കാൻ മുനീർ അടക്കമുള്ളവർ ശ്രമിക്കുന്നുണ്ട്. കോഴിക്കോട്ട് ഇതിന്‍റെ ഭാഗമായി ആർ.എസ്.എസ്-ലീഗ് ചർച്ച നടന്നതായും ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറാണെന്നും കോടിയേരി വ്യക്തമാക്കി.