Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ജയരാജ​െൻറ പ്രസ്​താവന അക്രമരാഷ്​ട്രീയത്തെ പ്രോത്​സാഹിപ്പിക്കുന്നത്​ –സുധീരൻ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ജയരാജ​െൻറ പ്രസ്​താവന അക്രമരാഷ്​ട്രീയത്തെ പ്രോത്​സാഹിപ്പിക്കുന്നത്​ –സുധീരൻ

Posted on: Tuesday, Apr 26, 2016 02:55 hrs IST
Politics news

കൊച്ചി: കണ്ണൂരിലെ കൊലപാതകങ്ങൾ കടം വീട്ടലാണെന്ന പി ജയരാജ​െൻറ പ്രസ്​താവന അക്രമരാഷ്​ട്രീയത്തെ പ്രോത്​സാഹിപ്പിക്കുന്നതും ​സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വിഎം സുധീരൻ. ക്രിമിനൽ കേസുകളിൽ പെട്ട പ്രതികളെ സംരക്ഷിക്കുന്നതാണ് സി.പി.എമ്മി​െൻറ നിലപാടെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു. കേസി​െൻറ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറയുകയും ജാമ്യം കിട്ടിക്കഴിയുമ്പോൾ സമൂഹത്തെ വെല്ലു വിളിക്കുകയും ചെയ്യുന്ന രീതിയാണ് ജയരാജ​േൻറത്. ഇത് ക്രിമിനൽ കേസെടുക്കേണ്ട കാര്യമാണെന്നും സുധീരൻ പറഞ്ഞു.

സി.പി.എമ്മി​െൻറയും ബി.ജെ.പിയുടെയും അക്രമ രാഷ്​ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും നിയമസഭ തെരഞ്ഞെടുപ്പെന്ന്​ അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. ഇത്തവണ യു.ഡി.എഫിന് വിമതശല്യം കുറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിമതരായി രംഗത്തു വന്നാൽ അവർക്ക് പാർട്ടിയോടും മുന്നണിയോടും കൂറില്ലെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സുധീരൻ വ്യക്തമാക്കി.