Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വാക്കുകള്‍ വളച്ചൊടിച്ചു; വി.എസിനെ പാർട്ടി വിരുദ്ധനെന്ന് പറഞ്ഞിട്ടില്ല -പിണറായി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വാക്കുകള്‍ വളച്ചൊടിച്ചു; വി.എസിനെ പാർട്ടി വിരുദ്ധനെന്ന് പറഞ്ഞിട്ടില്ല -പിണറായി

Posted on: Thursday, Apr 21, 2016 02:38 hrs IST
Politics news

കൊല്ലം: വി.എസ് അച്യുതാനന്ദൻ പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. താന്‍ വി.എസിനെ ആക്ഷേപിച്ചു എന്ന് വരുത്താനും എൽ.ഡി.എഫിലെ ഐക്യം തകര്‍ക്കാനുമാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പിണറായി കൊല്ലത്ത് പറഞ്ഞു.

വി.എസ് പാർട്ടി വിരുദ്ധനാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയും ചെയ്തു. ഇതിന്‍റെ പിന്നിൽ രാഷ്ട്രീയമാണ്. എൽ.ഡി.എഫിനെ പൊളിക്കാനുള്ള ആലോചനയുടെ ഭാഗമായി ചിലർ ഇങ്ങനെയൊരു ചോദ്യം ചോദിക്കുകയായിരുന്നുവെന്നും പിണറായി ആരോപിച്ചു.

ഈ വാർത്ത വന്ന ശേഷം അടുത്ത പൊതു സമ്മേളനത്തിൽ താൻ വിശദീകരണം നൽകി. അപ്പോൾ സീതാറാം യെച്ചൂരി വിളിച്ച് പറഞ്ഞത് കൊണ്ടാണ് തിരുത്തിയെന്നാണ് ചിലർ വാർത്ത കൊടുത്തത്. എന്നാൽ യെച്ചൂരി തന്നെ വിളിച്ചിട്ടില്ല. മുമ്പ് പറഞ്ഞത് തിരുത്തിയെന്നതും തെറ്റാണ്. തിരുവനന്തപുരത്ത് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ആറ്റിങ്ങലിലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.