Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പിണറായിയുടെ പരാമർശം: മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട -കോടിയേരി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പിണറായിയുടെ പരാമർശം: മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട -കോടിയേരി

Posted on: Thursday, Apr 21, 2016 10:42 hrs IST
Politics news

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പരാമർശം വാർത്തയാക്കുന്ന മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പിണറായി വിജയൻ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടിയെ വിവാദത്തിലാക്കാൻ ആരും ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

വി.എസ്. അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന സി.പി.എം സെക്രട്ടറിയേറ്റ് പ്രമേയം നില നിൽക്കുന്നുണ്ടെന്ന് പിണറായി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. ചില മാധ്യമങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചകാര്യങ്ങള്‍ തന്‍റെ പ്രതികരണങ്ങളില്‍ തിരുകിക്കയറ്റാന്‍ നോക്കുകയാണ്. അതുകൊണ്ടൊന്നും സി.പി.എമ്മിനെയോ എല്‍.ഡി.എഫിനെയോ ഭയപ്പെടുത്താന്‍ കഴിയില്ല. വി.എസിനെ സ്ഥാനാര്‍ഥി ആക്കിയത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥിത്വത്തിലും നിലപാടുകളിലും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. വടക്ക് നിന്നും വി.എസും, തെക്ക് നിന്നും താനും ഒരുമിച്ചാണ് പ്രചരണം ആരംഭിച്ചതെന്നും പിണറായി പറഞ്ഞു.