Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കോട്ടയം മൊബിലിറ്റി ഹബിന്‍െറ മറവില്‍ പാടംനികത്താന്‍ ഉത്തരവ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കോട്ടയം മൊബിലിറ്റി ഹബിന്‍െറ മറവില്‍ പാടംനികത്താന്‍ ഉത്തരവ്

Posted on: Friday, Mar 11, 2016 09:44 hrs IST
Environment news

കോട്ടയം: മെത്രാന്‍ കായല്‍, ചെമ്പ് ടൂറിസം പദ്ധതികള്‍ക്കുപിന്നാലെ കോട്ടയം മൊബിലിറ്റി ഹബിന്‍െറ മറവില്‍ 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് പാടംനികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പ് ഉത്തരവ്. കോട്ടയം കോറിഡോര്‍, കോട്ടയം മൊബിലിറ്റി ഹബ് എന്നീ പദ്ധതികളുടെ മറവില്‍ പാടംനികത്താന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേ 2016 ജനുവരി 29ന് പുറത്തിറക്കിയ സ.ഉ (സാധാ) നം.651/16/റവന്യൂ ഉത്തരവും 2015 നവംബര്‍ 13ന് ഇറക്കിയ സ.ഉ (സാധാ)നം. 5925/15/ റവന്യൂ ഉത്തരവുമാണ് വിവാദമാകുന്നത്. രണ്ട് പദ്ധതികള്‍ക്കും കോട്ടയം കലക്ടറുടെ കത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സൗജന്യമായി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് സ്ഥലത്തിന്‍െറ 50 ശതമാനം നികത്താനും കൈവശമുള്ള മുഴുവന്‍ വസ്തുവും വിട്ടുനല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചുനല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.

കോട്ടയം പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സഹായകരമായ ‘കോട്ടയം കോറിഡോര്‍ പദ്ധതി’ 2011നവംബര്‍ അഞ്ചിന് അന്നത്തെ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകരിച്ചത്. പദ്ധതിയുടെ നടത്തിപ്പിലേക്ക് ഉടമസ്ഥാവകാശം ഒഴിയാന്‍ തയാറുള്ളവരില്‍നിന്ന് വസ്തു ഏറ്റെടുത്ത് നടപ്പാക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് ഭൂമി കൈമാറിയവര്‍ക്ക് വസ്തുവിന്‍െറ പകുതി വിസ്തീര്‍ണമുള്ള നെല്‍വയല്‍ (തണ്ണീര്‍ത്തടം ഒഴികെ) തരംമാറ്റാന്‍ അനുവാദം നല്‍കിയും മൊത്തമായി ഭൂമി കൈമാറിയവര്‍ക്ക് ഭൂവിസ്തൃതിയുടെ 50ശതമാനം സര്‍ക്കാര്‍ ഭൂമി അനുവദിച്ചുനല്‍കിയും ഉത്തരവായത്. 2011നവംബര്‍ അഞ്ചിന് കോട്ടയം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം, 2015 ജൂലൈ ഒമ്പതിലെ കോട്ടയം ജില്ലാ കലക്ടറുടെ കത്ത്, ലാന്‍ഡ് റവന്യൂ കമീഷണറുടെ 2015 ആഗസ്റ്റ് പത്തിലെ കത്ത് എന്നിവയാണ് ഉത്തരവിന് ആധാരമാക്കിയത്.

കോടിമത കേന്ദ്രീകരിച്ച് റോഡ്-ജല-റെയില്‍ ഗതാഗത സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി രൂപപ്പെടുത്തിയ കോട്ടയം മൊബിലിറ്റി ഹബ് നടപ്പാക്കാന്‍ കോറിഡോറിന്‍െറ അതേ മാതൃക സ്വീകരിക്കാമെന്ന കലക്ടറുടെ കത്തിന്‍െറ അടിസ്ഥാനത്തില്‍ ലാന്‍ഡ് പൂളിങ് പദ്ധതി പ്രകാരമാണ് സ്വന്തം സമ്മതപ്രകാരം നല്‍കുന്ന ഭൂമിയുടെ (നെല്‍വയലുകള്‍) വിസ്തൃതിയുടെ 50 ശതമാനം ഭൂമി പരിവര്‍ത്തനാവകാശത്തോടെ ഭൂവുടമകള്‍ക്ക് തിരികെനല്‍കാന്‍ അനുമതി നല്‍കിയത്.
ബസ് ടെര്‍മിനല്‍ ക്ളോംപക്സ്, കണ്‍വെന്‍ഷന്‍ സെന്‍റര്‍, എക്സിബിഷന്‍ സെന്‍റര്‍, ക്രിക്കറ്റ് സ്റ്റേഡിയം, ഫാമുകള്‍, വാട്ടര്‍ സ്പോര്‍ട്സ് പ്രവൃത്തികള്‍, വാട്ടര്‍ ബോഡീസ്, ലാന്‍ഡ് സ്കേപ് നടപ്പാതകള്‍, സൈക്ളിങ് ട്രാക്കുകള്‍ എന്നിവ ഉള്‍പ്പെട്ട ഇക്കോ ടൂറിസം പദ്ധതികളാണ് മൊബിലിറ്റി ഹബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാട്ടകം വില്ളേജില്‍ ഉള്‍പ്പെട്ട 40-50 ഹെക്ടര്‍ (100 മുതല്‍ 125 ഏക്കര്‍) ഭൂമി സ്വന്തം ഇഷ്ടപ്രകാരം ഭൂവുടമകള്‍ നല്‍കപ്പെട്ട സ്ഥലത്തിന്‍െറ 50 ശതമാനം ഭൂമി പരിവര്‍ത്തനാവകാശത്തോടെ ഭൂവുടമകള്‍ക്ക് തിരിച്ചുനല്‍കും. 2015 നവംബര്‍ 29ന് മുഖ്യമന്ത്രി ചെയര്‍മാനായ കോടിമത മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ ഗവേണിങ് ബോഡി പദ്ധതി ഉടന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. തരംമാറ്റാന്‍ ഉദ്ദേശിക്കുന്ന ഭൂമി കൃഷിചെയ്യാതെ തരിശായ നെല്‍വയലുകളാണെന്നും അത് കോട്ടയം കോറിഡോര്‍ പദ്ധതിയിലേതുപോലെ തരംമാറ്റി നല്‍കാമെന്നും കോട്ടയം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിച്ച ശേഷമാണ് ലാന്‍ഡ് പൂളിങ് പദ്ധതിപ്രകാരം മൊബിലിറ്റി ഹബിന് സ്ഥലംനികത്താന്‍ അനുമതി നല്‍കിയത്.