Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മല്യ രാജ്യം വിട്ടു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മല്യ രാജ്യം വിട്ടു

Posted on: Thursday, Mar 10, 2016 07:45 hrs IST
Business news

ന്യൂഡല്‍ഹി : പൊതുമേഖലാബാങ്കുകളില്‍നിന്ന് 9091 കോടിരൂപ വായ്പ തട്ടിയ മദ്യരാജാവ് വിജയ്മല്യ രാജ്യംവിട്ടു. പൊതുമേഖലാബാങ്കുകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മല്യ എവിടെയെന്ന് ജസ്റ്റിസുമാരായ കുര്യന്‍ജോസഫും ആര്‍ എഫ് നരിമാനും ആരാഞ്ഞപ്പോഴാണ് രാജ്യംവിട്ടെന്ന് അറ്റോര്‍ണി ജനറല്‍ സമ്മതിച്ചത്. കേന്ദ്രവും മല്യയും തമ്മിലുള്ള ഒത്തുകളി ഇതോടെ പുറത്തായി.

രാജ്യത്തെ പൊതുമേഖല ബാങ്കുകളെ വഞ്ചിച്ച് കോടികളുമായി മുങ്ങിയ മല്യക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടായത്. മുങ്ങാനുള്ള സാധ്യത ഇന്റലിജന്റ്സ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും മല്യയ്ക്ക് രാജ്യത്തുനിന്നു കടക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു കേന്ദ്രം. മല്യ രാജ്യം വിട്ടുവെന്ന വിവരം ഇതുവരെ മറച്ചുവെക്കുകയും ചെയ്തു.

മല്യയെ രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്ബിഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസമാണ് ബാങ്കുകളുടെ കൂട്ടായ്മ സുപ്രീംകോടതിയെ സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കൂട്ടാക്കാത്ത മല്യക്കെതിരെ 18 ബാങ്കുകളാണ് ചൊവാഴ്ച ഹര്‍ജി നല്‍കിയത്.

മല്യ എവിടെയെന്ന് താന്‍ സിബിഐയോട് അന്വേഷിച്ചപ്പോള്‍ ഈ മാസം രണ്ടിന് അദ്ദേഹം ഇന്ത്യ വിട്ടെന്നറിയാന്‍ സാധിച്ചുവെന്ന് എജി കോടതിയെ അറിയിച്ചു. രാജ്യസഭ എംപികൂടിയായ മല്യ തട്ടിച്ച കോടിക്കണക്കിനു രൂപ തിരിച്ചുപിടിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ ബംഗളൂരു ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചയുടന്‍ അദ്ദേഹം രാജ്യംവിട്ടു– എജി വെളിപ്പെടുത്തി.

ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മല്യ അടിയന്തരമായി ഹാജരാകാന്‍ ഉത്തരവിടണമെന്ന് എജി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മല്യയുടെ ആസ്തിയില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണെന്നും അഞ്ചിലൊന്നേ ഇന്ത്യയിലുള്ളെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി.

ഇത്രയും ഭീമമായ തുക എന്തടിസ്ഥാനത്തിലാണ് വായ്പ നല്‍കിയതെന്ന് കോടതി ചോദിച്ചു. വായ്പ അനുവദിക്കുമ്പോള്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വന്‍ ബ്രാന്‍ഡായിരുന്നെന്നായിരുന്നു എജിയുടെ മറുപടി. മല്യ ബ്രിട്ടനിലുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി ചോദിച്ചു. മല്യയുടെ ഭൂരിഭാഗം ആസ്തിയും ബ്രിട്ടനിലാണെന്നും അവിടേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നും എജി പറഞ്ഞു. തുടര്‍ന്ന് വിജയ് മല്യ, അദ്ദേഹത്തിന്റെ അഭിഭാഷകന്‍, യുണൈറ്റഡ് ബ്രൂവെറീസ് ഹോള്‍ഡിങ്സ് കമ്പനി, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ച് മല്യയുടെ രാജ്യസഭ എംപിയെന്ന നിലയിലുള്ള ഇമെയില്‍ വിലാസത്തിലും നോട്ടീസ് അയക്കും.

മല്യ നിലവില്‍ ലണ്ടനിലാണുള്ളതെന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് താമസം മാറ്റിയേക്കുമെന്നുമാണ് സൂചന. ലണ്ടനിലെ ബഹുരാഷ്ട്ര മദ്യകമ്പനി ദിയാഗിയോയുമായുള്ള ഇടപാടിലൂടെ ലഭിച്ച 550 കോടി രൂപ കൈപ്പറ്റിയാണ് മല്യ രാജ്യംവിട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. വായ്പാകുടിശ്ശിക തിരിച്ചടയ്ക്കുംവരെ ഈ തുക മല്യ കൈപ്പറ്റരുതെന്ന് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തെ വഞ്ചിച്ച മല്യയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം, കോര്‍പറേറ്റുകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വകുപ്പ് മല്യക്കെതിരെ അന്വേഷണം തുടങ്ങി.

TAGS : UB Group, Vijay Mallayya, King Fisher, Alcohol, Flight Company, Bank, Loan, defaulters, interest.