Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
എസ് എസ് എല്‍ സി പരീക്ഷക്ക് മണിക്കൂറുകള്‍ മാത്രം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

എസ് എസ് എല്‍ സി പരീക്ഷക്ക് മണിക്കൂറുകള്‍ മാത്രം

Posted on: Wednesday, Mar 09, 2016 08:44 hrs IST
Education news

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷക്ക് ഇന്ന് തുടക്കം. സംസ്ഥാനത്ത് 2,903 സെന്ററുകളിലായി 4,74,286 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,33,094 പെണ്‍കുട്ടികളും 2,41,192 ആണ്‍കുട്ടികളുമാണ്. 2,591 പേര്‍ പ്രൈവറ്റായാണ് പരീക്ഷ എഴുതുന്നത്. ജനറല്‍ വിഭാഗത്തില്‍ 86,503 പേരും ഒ ബി സി വിഭാഗത്തില്‍ 3,12,728 പേരും ഒ ഇ സി വിഭാഗത്തില്‍ 16,661 പേരും എസ് സി വിഭാഗത്തില്‍ 49,968 പേരും എസ് ടി വിഭാഗത്തില്‍ 8,426 പേരും പരീക്ഷ എഴുതും. കഴിഞ്ഞ വര്‍ഷം 4,68,466 പേരാണ് പരീക്ഷ എഴുതിയത്. 1,157 സര്‍ക്കാര്‍ സ്‌കൂളുകളും 1,502 എയ്ഡഡ് സ്‌കൂളുകളും 379 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 3,038 സ്‌കൂളുകളാണ് വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത്. പരീക്ഷക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അറിയിച്ചു. മലയാളം മീഡിയത്തില്‍ 3,20,894 പേരും ഇംഗ്ലീഷ് മീഡിയത്തില്‍ 1,48,093 പേരും കന്നഡയില്‍ 3,135 പേരും തമിഴില്‍ 2,164 പേരും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മലപ്പുറം റവന്യൂ ജില്ലയാണ്. 83,315 പേര്‍. ഏറ്റവും കുറവ് കുട്ടികളെ പരീക്ഷക്കിരുത്തുന്നത് പത്തനംതിട്ട റവന്യൂ ജില്ലയാണ്. 12,451 പേര്‍. 28,052 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല. ഏറ്റവും കുറവ് പേര്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 2,428 പേര്‍. 2,347 പേര്‍ പരീക്ഷ എഴുതുന്ന തിരൂരങ്ങാടി എടരിക്കോട് പി കെ എം എം എച്ച് എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 1,647 പേരെ പരീക്ഷ എഴുതിക്കുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച് എസ് എസാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇടുക്കി പെരിഞ്ചാംക്കുട്ടി ഗവ. എച്ച് എസിലും ബേപ്പൂര്‍ ജി ആര്‍ എഫ് ടി എച്ച് എസ് ആന്‍ഡ് വി എച്ച് എസ് എസിലുമാണ്. മൂന്ന് പേര്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 23 വരെയാണ് പരീക്ഷ. 54 സെന്ററുകളിലായി നടക്കുന്ന മൂല്യനിര്‍ണയം ഏപ്രില്‍ 16നകം പൂര്‍ത്തിയാക്കി 25ന് മുമ്പ് ഫലപ്രഖ്യാപനം നടത്തുമെന്ന് ഡി പി ഐ അറിയിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

 

TAGS : SSLC, examination, Kerala, education, higher study, English medium, Malayalam Medium, students.