Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഒമാനില്‍ ബസ് അപകടം: 18 മരണം- ദുരന്തത്തില്‍ പെട്ടത് സലാല- ദുബൈ ബസ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഒമാനില്‍ ബസ് അപകടം: 18 മരണം- ദുരന്തത്തില്‍ പെട്ടത് സലാല- ദുബൈ ബസ്

Posted on: Wednesday, Mar 02, 2016 06:26 hrs IST
PRAVASI news

ദുബൈ: ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്ക്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സലാലയില്‍ നിന്നും ദുബൈയിലേക്ക് പോകുകയായിരുന്ന ബസ് ആണ് ഇബ്രിയില്‍ വെച്ച് ട്രക്ക്, ഫോര്‍ വീല്‍ വാഹനം എന്നിവയുമായി കൂട്ടിയിടിച്ചത്.

പടിഞ്ഞാറന്‍ മസ്‌കത്തിലെ ഇബ്രി -ഫഹുദ് റോഡില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസ് സലാലയില്‍ നിന്നും ദുബൈയിലേക്ക് പോകുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. 45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ട്രക്ക് മറ്റൊരു ദിശയിലേക്ക് തെന്നി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരിച്ചവരില്‍ ആറു പേര്‍ ഒമാനികളും, നാല് സഊദി, രണ്ട് പാകിസ്താന്‍ പൗരന്‍മാരും ഒരാള്‍ യമനിയുമാണ്. മരിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ 11 ഒമാന്‍ പൗരന്‍മാരാണ്. സഊദി (2), പാക്കിസ്താനി (1), ചൈനീസ് (1) പൗരന്‍മാരാണ് മറ്റുള്ളവര്‍. പരിക്കേറ്റ 13 പേരെ ഇബ്രി ആശുപത്രിയിലും ബാക്കിയുള്ളവരെ നിസ്വ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സലാലയിലെ ഒമാനി കുടുംബത്തിലെ ആറു പേരാണ് അപകടത്തിനിരയായത്. ഇവരില്‍ നാലു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സഊദി പൗരന്‍മാരുടെ മൃതദേഹം ഇന്നലെ വൈകിട്ട് വ്യോമ മാര്‍ഗം കൊണ്ടു പോയി. അതേസമയം ഗുരുതര പരിക്കേറ്റ നിരവധി പേര്‍ ഒരേ സമയം എത്തിയതോടെ ഇബ്രി ആശുപത്രിയില്‍ രക്ത ക്ഷാമം അനുഭവപ്പെട്ട്. തുടര്‍ന്ന് അടിയന്തിരമായി രക്തദാനം നടത്തണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു.

അതേസമയം തങ്ങളുടെ ജീവനക്കാര്‍ അപകടത്തില്‍ പെട്ടതായുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പെട്രോളിയും ഡെവലപ്‌മെന്റ് ഒമാന്‍ (പി.ഡി.ഒ) നിഷേധിച്ചു. അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാനും നിസ് വ ആശുപത്രിയിലേക്ക് മാറ്റാനും പി.ഡി.ഒ മെഡിക്കല്‍ ടീം സഹായം നല്‍കിയിരുന്നു.

 

TAGS : Road Accident, Oman Bus Accident, Medical, Blood donation, Treatement.