Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ദുൽഖർ മികച്ച നടൻ, പാർവതി നടി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ദുൽഖർ മികച്ച നടൻ, പാർവതി നടി

Posted on: Wednesday, Mar 02, 2016 06:13 hrs IST
Movies news

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ചാർലിയിലെ കഥാപാത്രം മികവുറ്റതാക്കിയ ദുൽഖർ സൽമനെ മികച്ച നടനായി തെരഞ്ഞെടുത്തു. ചാർലി, എന്ന് നിന്‍റെ മൊയ്തീൻ എന്ന സിനിമകളിലൂടെ പ്രക്ഷകരുടെ മനം കവർന്ന പാർവതിയാണ് മികച്ച നടി. ജനപ്രീയ ചിത്രത്തിനുള്ള അവാർഡ് എന്ന് നിന്‍റെ മൊയ്തീൻ സ്വന്തമാക്കി.


ഒരാൾപ്പൊക്കത്തിലൂടെ ശ്രദ്ധേയനായ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച കലാ ചിത്രം. ചാർലി അണിയിച്ചൊരുക്കിയ മാർട്ടിൻ പ്രക്കാട്ടാണ് മികച്ച സംവിധായകൻ. ലൂക്കാ ചിപ്പി,സു സു സുധി വാത്മീകം അടക്കമുള്ള സിനിമകളിൽ വേറിട്ട അഭിനയം കാഴ്ചവെച്ച ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ശ്രീബാല കെ മേനോനാണ് മികച്ച നവാഗത സംവിധായിക. മികച്ച രണ്ടാമത്തെ കഥാ ചിത്രം മനോജ് കാനയുടെ അമീബ തെരഞ്ഞെടുത്തു.


ചാർലി, എന്ന് നിന്‍റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ജോമോനാണ് മികച്ച ഛായാഗ്രാഹകൻ. ചാർലി, ഒഴിവ് ദിവസത്തെ കളി എന്നി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആർ ആണ് മികച്ച തിരക്കഥാകൃത്ത്.


നിർണായകത്തിലെ അഭിനയത്തിന് പ്രേം പ്രകാശാണ് മികച്ച സഹനടൻ. ബെന്നിലെ അഭിനയത്തിന് അഞ്ജലി പി.വിയെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. ബെൻ എന്ന ചിത്രത്തിൽ അഭിനയിച്ച ഗൗരവ് ജി മേനോനും, മാൽഗുഡി ഡെയ്സിൽ അഭിനയിച്ച ജാനകി മേനോനുമാണ് മികച്ച ബാലതാരങ്ങൾ.


എന്ന് നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു എന്ന് തുടങ്ങുന്ന ഗാനം രചിച്ച റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയ്താവ്. ഇടവപ്പാതിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രമേശ് നാരായണനാണ് മികച്ച സംഗീത സംവിധായകൻ. പത്തേമാരി, നീന തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയ ബിജിപാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ്. ജിലേബി, എന്ന് നിന്‍റെ മൊയ്തീൻ, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ജയചന്ദ്രനെ മികച്ച ഗായകനായി തെരഞ്ഞെടുത്തു. അമർ അക്ബർ അന്തോണിയിലെ ഇന്നൂ ഞാനെന്‍റെ മുറ്റത്തോരറ്റത്ത് എന്ന ഗാനം ആലപിച്ച മധുശ്രീ നാരായണനാണ് മികച്ച ഗായിക.


മികച്ച ചിത്ര സംയോജകന്‍ മനോജ് ( ഇവിടെ)
കലാ സംവിധാകന്‍ ജയശ്രി ലക്ഷ്മി നാരയണന്‍( ചാര്‍ലി)
ലൈവ് സൗണ്ട് സന്ദിപ് കുറിശ്ശേരി,ജിജിമോന്‍ ജോസഫ് ( ഒഴിവു ദിവസത്തെ കളി)
ശബ്ദ മിശ്രണം എം.ആര്‍. രാജകൃഷ്ണന്‍ ( ചാര്‍ലി )
ശബ്ദ ഡിസൈനർ രംഗനാഥ് രവി ( എന്നു നിന്‍റെ മൊയ്തീന്‍)
പ്രൊസസിങ് ലാബ്/ കളറിസ്റ്റ് പ്രസാദ് ലാബ്, മുംബൈ ജെ.ഡി ആന്‍ഡ് കിരണ്‍ ( ചാര്‍ലി)
മേക്കപ്പമാന്‍ രാജേഷ് നെന്മാറ ( നിര്‍ണായകം)
വസ്ത്രാലങ്കാരം നിസാര്‍ ( ജോ ആന്‍ഡ് ദി ബോയ് )
ഡബ്ബിങ് ആര്‍ടിസ്റ്റ് ശരത് (ഇടവപ്പാതി), എയ്ഞ്ജല്‍ ഷിജോയ് ( ഹരം )
നൃത്ത സംവിധായകന്‍ ശ്രീജിത്ത് ( ജോ ആന്‍ഡ് ദി ബോയ് )
കുട്ടികളുടെ ചിത്രം മലേറ്റം ( സംവിധായകന്‍ തോമസ് ദേവസ്യ)
മികച്ച സിനിമാ ഗ്രന്ഥം കെ.ജി. ജോര്‍ജിന്‍റെ ചലച്ചിത്ര യാത്രകള്‍ ( കെ.ബി. വേണു)
സിനിമാ ലേഖനം സില്‍വര്‍ സ്‌ക്രീനിലെ എതിര്‍ നോട്ടങ്ങള്‍ അജു കെ നാരായണന്‍)

 

TAGS : Movies, Award, Malayalam Cinema, Film, South Indian Cinema, Indian Cinema.