Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പ്രവാസികൾ ശ്രദ്ധിക്കുക: കയറുകൊണ്ട്‌ കെട്ടിയ ലഗേജുകൾക്ക്‌ എയർപോർട്ടിൽ നിരോധനം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പ്രവാസികൾ ശ്രദ്ധിക്കുക: കയറുകൊണ്ട്‌ കെട്ടിയ ലഗേജുകൾക്ക്‌ എയർപോർട്ടിൽ നിരോധനം

Posted on: Sunday, Feb 28, 2016 07:51 hrs IST
PRAVASI news

പ്രവാസികൾ ഗൾഫിലേക്കുള്ള യാത്രയിലും തിരിച്ചും കാർട്ടനുകളിൽ ലഗേജുകൾ കൊണ്ടു പോകുന്നത്‌ പതിവാണ്. അവ കയറുകൊണ്ട്‌ മുറുകെ കെട്ടി സുരക്ഷിതമാക്കുന്നതും പ്രവാസികളുടെ ശീലമാണ്. എന്നാൽ അത്തരത്തിൽ കയറുകൊണ്ടോ മറ്റോ കെട്ടുന്ന ലഗേജുകൾ ഇനി മുതൽ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ല. കയർ കുടുങ്ങി പോർട്ടർ വാഹനത്തിന്റേയും ബല്റ്റിന്റേയും പ്രവർത്തനം നിലക്കുകയും ഇതുമൂലം ലോഡിങ്ങും അൺലോഡിങ്ങും തടസപ്പെടുന്നതും പതിവാണ്. വിമാനം വൈകാനും ഇത്‌ കാരണമാകാറുണ്ട്‌. ഇതെല്ലാം ഒഴിവാക്കാനാണ്‌ കയർ കെട്ടിയ ലഗേജ്ജുകൾക്ക് നിരോധനം നടപ്പാക്കിയത്.

സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് എയര്‍ പോര്‍ട്ട് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി പ്രാബല്യത്തിൽ വന്നതായും യാത്രക്കാർ സഹകരിക്കണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇനി മുതൽ യാത്രക്കാര്‍ കയറു കൊണ്ട് ബന്ധിക്കാതെ വേണം ലഗേജുകള്‍ കൊണ്ടുവരേണ്ടത്‌. അല്ലെങ്കിൽ എയർപോർട്ടുകളിൽ ലഭ്യമായ പ്ലാസ്റ്റ്ക്‌ റാപ്പറുകൾ കൊണ്ട്‌ ലഗേജ്‌ കാർട്ടണുകൾ പൊതിയുകയോ സെല്ലോ ടേപ്പുകളോ പ്ലാസ്റ്റിക് ടേപ്പുകളോ ഉപയോഗിച്ച്‌ കാർട്ടണുകൾ റാപ്‌ ചെയ്യുകയും ആവാം.

 

TAGS : Saudi Arabia, Damam, Airport, Flight, Job, Vacancy, Pravasi, Porter, Pastic, Cartoon, Circular, Passangers.