Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സൗദിയില്‍ ഒന്നിലധികം സ്ഥലത്ത് ജോലി ചെയ്യാം; പുതിയ നിയമം വരുന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സൗദിയില്‍ ഒന്നിലധികം സ്ഥലത്ത് ജോലി ചെയ്യാം; പുതിയ നിയമം വരുന്നു

Posted on: Sunday, Feb 21, 2016 08:03 hrs IST
PRAVASI news

റിയാദ്: നിയമപരമായി സ്‌പോണ്‍സറുടെ കീഴിലാണെങ്കിലും താല്‍ക്കാലികമായി മറ്റു സ്ഥലങ്ങളില്‍ പോയി പണിയെടുക്കാന്‍ അവസരമൊരുക്കുന്ന നിയമമാണ് അജീര്‍. ഇത് മലയാളികള്‍ക്കു വളരെ അനുഗ്രഹമാണ്. അജീര്‍ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്. ബി ടു ബി എന്നത് ബിസിനസ് രംഗത്തുള്ള തൊഴില്‍ മാറ്റത്തെക്കുറിച്ചും എ ഡീ എസ് (അജീര്‍ ഫോര്‍ ഡിപ്പന്‍ഡന്‍സ്) വിദ്യാഭ്യാസ മേഘലയില്‍ പണിയെടുക്കുവാനും എ ജി എസ് (അജീര്‍ ഫോര്‍ ഗസ്റ്റ്) യമനിലെ അടിയന്തിര സാഹചര്യത്തില്‍ നിയമവിരുദ്ധമായി സൗദിയില്‍ എത്തിച്ചേര്‍ന്നവര്‍ക്കുമുള്ളതാണ്.

ബി ടു ബി പ്രകാരം ജോലി ചെയ്യുന്നതിന് താഴെപ്പറയുന്ന മേഘലകളാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. കെട്ടിട നിര്‍മ്മാണ ജോലികള്‍, മെയിന്റനസ് കരാറുകള്‍, യന്ത്ര ഓപ്പറേഷനുകള്‍, ബിസിനസ് കണ്‍സള്‍ട്ടിംഗ് തുടങ്ങിയവ. ഇവിടെ ജോലി ചെയ്യാന്‍ സേവനദാതാവ് ഒരു ടെമ്പററി വര്‍ക്ക് നോട്ടീസ് വിദേശ തൊഴിലാളിയ്ക്ക് നല്‍കണം. നിതാഖത്ത് നിയമപ്രകാരം അവര്‍ സൗദിയില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം. വിദേശ തൊഴിലാളിയുമായി തൊഴില്‍ ദാതാവ് ഇതു നല്‍കുന്നതിനു മുമ്പായി ഒെരു കരാറിലെത്തിയിരിയ്ക്കണം. ഇതിലെ ധാരണപ്രകാരമാണ് മേല്‍പ്പറഞ്ഞ ടെമ്പററി വര്‍ക്ക് നോട്ടീസിന്റെ കാലാവധി നിണ്ണയിക്കുന്നത്.

ഇത് കൂടാതെ വിദേശ തൊഴിലാളിയെ ആശ്രയിച്ചു കഴിയുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ഇക്കാമ കൂടാതെ ജോലി ചെയ്യുവാനും അജീറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് വിദ്യാഭ്യാസ മേഘലയില്‍ മാത്രമേ നിലവില്‍ അനുവാദം കൊടുത്തിട്ടുള്ളൂ. ഇതാണ് എ ഡീ എസ്. എ ജീ എസ് എന്നത് യമനില്‍ നിന്നും സംഘര്‍ഷം കൊണ്ട് അഭയാര്‍ത്ഥികളായി സൗദിയില്‍ എത്തിയവര്‍ക്കുള്ളതാണ്. ഇത് ഭാവിയില്‍ നിയമവിരുദ്ധമായി എത്തിച്ചേര്‍ന്ന എല്ലാ വിദേശികള്‍ക്കും ബാധകമാക്കുമെന്നാണ് പ്രതീക്ഷ.

TAGS : pravasi, saudi, B2B, job in Saudi Arabia, Iqama, Family, Sponser.