Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
റബര്‍ വിലസ്‌ഥിരതാ ഫണ്ട്‌ വിതരണത്തിനു വേഗംകൂടി : തെരഞ്ഞെടുപ്പ്‌ അടുത്തത്‌ കര്‍ഷകര്‍ക്കു നേട്ടമായി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

റബര്‍ വിലസ്‌ഥിരതാ ഫണ്ട്‌ വിതരണത്തിനു വേഗംകൂടി : തെരഞ്ഞെടുപ്പ്‌ അടുത്തത്‌ കര്‍ഷകര്‍ക്കു നേട്ടമായി

Posted on: Thursday, Feb 18, 2016 06:24 hrs IST
Business news

കോട്ടയം: റബര്‍ വിലസ്‌ഥിരതാ പദ്ധതി വഴിയുള്ള ഫണ്ട്‌ വിതരണത്തിനു സര്‍ക്കാര്‍ വേഗംകൂട്ടി. ഇതുവരെ 120 കോടി രൂപയോളം രൂപ വിതരണം ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിലിലെത്തിയതാണു റബര്‍ കര്‍ഷകര്‍ക്കു നേട്ടമായത്‌. കഴിഞ്ഞ 10 വരെ 196.36 കോടി രൂപയുടെ 7,51,312 ബില്ലുകളാണു ധനവകുപ്പിന്റെ മുന്നില്‍ ലഭിച്ചത്‌. ഇതില്‍ 118.49 കോടി രൂപ വിതരണം ചെയ്‌തു കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി 10 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്‌.


സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ തുക വിതരണം ഇഴയുകയായിരുന്നു. ധനവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ അടിയന്തരമായി പണം അനുവദിക്കാന്‍ തീരുമാനമായത്‌. പദ്ധതിപ്രകാരം കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക്‌ 17.52 കോടി രൂപ വിതരണം ചെയ്‌തു. കോട്ടയത്ത്‌ 50,465 കര്‍ഷകര്‍ക്കാണ്‌ ആനുകൂല്യം ലഭിച്ചത്‌. പത്തനംതിട്ടയിലെ കര്‍ഷകര്‍ക്ക്‌ 7.12 രൂപയും ഇടുക്കിക്ക്‌ 6.77 കോടി രൂപയും ഈ കാലയളവില്‍ ലഭിച്ചു.


തിരുവനന്തപുരം-6.21(കോടി), കൊല്ലം-11.21, എറണാകുളം-11.08, തൃശൂര്‍-4.29, പാലക്കാട്‌-11.32, മലപ്പുറം-14.57, കോഴിക്കോട്‌-4.35, കണ്ണൂര്‍-15.77, കാസര്‍ഗോഡ്‌-6.36, ആലപ്പുഴ-0.92, വയനാട്‌-0.89 എന്നിങ്ങനെയാണു ലഭിച്ച തുക. പദ്ധതിയില്‍ അംഗീകാരം നല്‍കിയ ബില്ലുകളില്‍ പണം ലഭ്യമാക്കാന്‍ കാലതാമസമില്ലെന്നു ധനവകുപ്പ്‌ വ്യക്‌തമാക്കി. അംഗീകാരം ലഭിച്ച്‌ ധനവകുപ്പിന്റെ മുന്നിലെത്തുന്ന ബില്ലുകള്‍ക്കു ക്രമമായി തുക അനുവദിച്ചുവരികയാണ്‌.


കഴിഞ്ഞ മാസം അവസാനംവരെ 90 കോടിയോളം രൂപ മാത്രമാണു പദ്ധതിവഴി കര്‍ഷകര്‍ക്കു നല്‍കിയത്‌. തുടര്‍ന്ന്‌ ചുരുങ്ങിയ ദിവസംകൊണ്ടാണു തുക 120 കോടിയോടടുത്തത്‌. പണം ലഭ്യമായി തുടങ്ങിയതോടെ കുടുതല്‍ പേര്‍ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്‌. പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്ന ആവശ്യവും ശക്‌തമാണ്‌. പുതിയ ബജറ്റില്‍ 500 കോടി രൂപയാണു വില സ്‌ഥിരതാ ഫണ്ടിലേയ്‌ക്കു സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്‌. റബറിന്‌ കിലോയ്‌ക്ക്‌ മിനിമം 150 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിക്കായി 300 കോടി രൂപയാണു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്‌.

 

TAGS : rubber, kilogram, bill, project, approval, payment, money, budget, financial, government, farmer.