Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മഞ്ഞുകാല രോഗങ്ങളെ കരുതിയിരിക്കാം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മഞ്ഞുകാല രോഗങ്ങളെ കരുതിയിരിക്കാം

Posted on: Friday, Nov 20, 2015 12:04 hrs IST
Health news

മഞ്ഞുകാലം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വൃശ്ചിക കുളിരിനൊപ്പം വിരുന്നെത്തുന്ന മഞ്ഞുകാലം നിരവധി രോഗങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം നിരവധി വൈറസുകളാണ് ഇക്കാലത്ത് അന്തരീക്ഷത്തില്‍ രൂപപ്പെടുന്നത്. പ്രായമായവരും കൊച്ചുകുട്ടികളും ഇക്കാലത്ത് നിരവധി രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടിലാകുന്നു. ജലദോഷം, ഇന്‍ഫ്ളുവന്‍സ്, തൊണ്ടപഴുപ്പ് (ടോണ്‍സിലൈറ്റിസ്), ആസ്ത്മ, വരണ്ട ചര്‍മം (ഡ്രൈ സ്കിന്‍) തുടങ്ങിയവയാണ് മഞ്ഞുകാലത്ത് പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങള്‍.
ജലദോഷം
മഞ്ഞുകാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് ജലദോഷം. വൈറസുകളാണ് ജലദോഷം പടര്‍ത്തുന്നതിനു പിന്നില്‍. വിവിധതരം വൈറസുകള്‍ ഇതിനു കാരണമാണെങ്കിലും റൈനോ വൈറസാണ് ഇക്കാര്യത്തില്‍ പ്രധാന വില്ലന്‍. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്ക്, കണ്ണ് ചൊറിച്ചില്‍, ചുമ, തലവേദന, ചെറിയ പനി എന്നിവയാണ് ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍. മൂന്നോ നാലോ ദിവസം കൊണ്ടു ജലദോഷം ഭേദമായേക്കാം. മൂക്കടപ്പും മൂക്കൊലിപ്പും കുറച്ച് ദിവസം കൂടി നീണ്ടു നില്‍ക്കാം. പ്രത്യേകിച്ച് ചികിത്സയൊന്നും ജലദോഷത്തിന് ആവശ്യമില്ല. ജലദോഷമുള്ള സമയത്ത് ധാരാളം വെള്ളം കുടിക്കണം. ആവി പിടിക്കുന്നതും നല്ലതാണ്. തണുത്ത കാലാവസ്ഥ, തണുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ചുക്കുകാപ്പി കുടിക്കുന്നതും ഫലപ്രദമാണ്. തുളസി, തേന്‍ എന്നിവയും ജലദോഷത്തിനുള്ള മരുന്നാണ്. കൂടുതല്‍ ദിവസം ജലദോഷം നീണ്ടു നില്‍ക്കുകയാണെങ്കില്‍ ചികിത്സ തേടണം.
ഇന്‍ഫ്ളുവന്‍സ (ഫ്ളൂ)
തുടങ്ങുമ്പോള്‍ ജലദോഷമാണെന്നു കരുതും, എന്നാല്‍ കഠിനമായ പനി, ശരീര വേദന, ക്ഷീണം, തലവേദന, ഛര്‍ദി എന്നിവയുണ്ടാകും. കുട്ടികളിലാണ് ഈ രോഗം മഞ്ഞുകാലത്ത് ഏറെ പിടിപ്പെടുന്നത്. രോഗിയോട് അടുത്ത് ഇടപഴകിയാലും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായുവഴിയും രോഗം പകരാം. കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ സ്കൂളില്‍ പോകാന്‍ അനുവദിക്കരുത്. ഡോക്റ്ററെ നേരിട്ടു കണ്ട് ചികിത്സ തേടണം. ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രം കഴിക്കണം. ആവി കൊള്ളുന്നതും ഇളം ചൂട് വെള്ളം തൊണ്ടയില്‍ കൊള്ളുന്നതും നല്ലതാണ്.
തൊണ്ടപഴുപ്പ് (ടോണ്‍സിലൈറ്റിസ്)
തൊണ്ടയെ ബാധിക്കുന്ന വൈറസ്- ബാക്റ്റീരിയ ബാധയാണ് തൊണ്ടപഴുപ്പ് എന്ന ടോണ്‍സിലൈറ്റിസ്. കഠിനമായ തൊണ്ടവേദന, ശക്തിയായ പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇളം ചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ കവിളില്‍ കൊള്ളുന്നത് വേദന കുറയാന്‍ സഹായിക്കും. ചെറിയ കുട്ടികള്‍ക്ക് ഇളം ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കാന്‍ കൊടുക്കുക. ഡോക്റ്ററെ കണ്ടു ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് അസുഖം വരുന്നുണ്ടെങ്കില്‍ ടോണ്‍സില്‍ ഗ്രന്ഥി ശസ്ത്രക്രിയ ചെയ്ത് നീക്കേണ്ടി വരും. ഇഎന്‍ടി ഡോക്റ്ററെ കണ്ടു ചികിത്സ തേടുന്നതാണ് അഭികാമ്യം.
ആസ്ത്മ
ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ശ്വാസനാളികള്‍ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസപ്പെടുകയും ചെയ്യുന്നു. ചുമ, ശ്വാസം മുട്ടല്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തണുപ്പ് കാലാവസ്ഥയില്‍ ആസ്ത്മ രോഗം വരാനും ലക്ഷണങ്ങള്‍ മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. അലര്‍ജിയാണ് ആസ്ത്മയുണ്ടാകാനുള്ള പ്രധാന കാരണം. കൊച്ചുകുട്ടികള്‍ക്കാണ് തണുപ്പുകാലത്ത് ആസ്ത്മ വരാന്‍ സാധ്യത കൂടുതല്‍. ഇന്‍ഹേയ്ലര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാലത്ത് കൃത്യമായി ചെയ്യേണ്ടത് ആവശ്യമാണ്. തണുത്ത ഭക്ഷണം ഒഴിവാക്കണം. എസി, ഫാന്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കാനും ശ്രദ്ധിക്കുക.
വരണ്ട ചര്‍മം (ഡ്രൈ സ്കിന്‍)
തണുത്ത കാലാവസ്ഥയില്‍ തൊലിപ്പുറം വരളുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. സ്ത്രീകളിലാണ് ഇത്തരം പ്രശ്നം കൂടുതല്‍ കണ്ടു വരുന്നത്. ദിവസവും രണ്ടു നേരം കുളിക്കണം. ധാരാളം വെള്ളം കുടിക്കണം. തൊലിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകള്‍ ധാരാളം വിപണിയിലുണ്ട്. വിദഗ്ധരുടെ നിര്‍ദേശ പ്രകാരം ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാം.
മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കാന്‍
കുട്ടികളാണ് തണുപ്പ് കാലത്ത് ഏറെ ബുദ്ധിമുട്ടുന്നത്. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ കുട്ടികളെ ഒരു പരിധി വരെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താം. തണുത്ത ഭക്ഷണം ഒരു കാരണവശാലും കുട്ടികള്‍ക്ക് കൊടുക്കരുത്. ഫാന്‍, എസി, പൊടി എന്നിവയില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്തണം. അസുഖം ബാധിച്ച കുട്ടികളെ സ്കൂളില്‍ വരാന്‍ അനുവദിക്കരുത്.