Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ആന മയില്‍ ഒട്ടകത്തിന്‍റെ വിഡിയൊ സോങ് പുറത്തിറങ്ങി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ആന മയില്‍ ഒട്ടകത്തിന്‍റെ വിഡിയൊ സോങ് പുറത്തിറങ്ങി

Posted on: Friday, Nov 20, 2015 11:56 hrs IST

ജയകൃഷ്ണന്‍, അനില്‍ സൈന്‍ എന്നിവര്‍ സംവിധാനം ചെയ്ത ആന മയില്‍ ഒട്ടകത്തിലെ ആദ്യ ഗാനത്തിന്‍റെ വിഡിയൊ പുറത്തിറങ്ങി. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സമാഹാരമാണ് ആന മയില്‍ ഒട്ടകം. മിഥുന്‍ മുരളി, ബാലു വര്‍ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോകന്‍, വിനോദ് കെടാമംഗലം, സജാദ് ബ്രൈറ്റ്, ഗോപാലകൃഷ്ണന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവന്‍, രാജീവ് രാജന്‍, നേത്ര, റീന, ദിവ്യ, സീമ ജി. നായര്‍, രമ്യ എന്നിവരോടൊപ്പം ബാലതാരങ്ങളായ ആകാശ്, സിദ്ധാര്‍ഥ്, മീനാക്ഷി എന്നിവരും അഭിനയിക്കുന്നു.
അനീഷ് ബാബു അബ്ബാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് ഹേമന്ത് കെ. ഹര്‍ഷനും ജോവിന്‍ ജോണുമാണ്. സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍ എന്നിവര്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗിരീഷ് കെ. കരുണാകരനും അനില്‍ സൈനും രാകേഷ് കേശവനുമാണ് ഇവ രചിച്ചിട്ടുള്ളത്. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 24ത7 ആണ് ഗാനത്തിന്‍റെ വിഡിയൊ റിലീസ് ചെയ്തിട്ടുള്ളത്. എംജെ മൂവീസിന്‍റെ ബാനറില്‍ റെയിംടോള്‍ ജോസ് നിര്‍മിച്ച ആന മയില്‍ ഒട്ടകം നവംബര്‍ 27ന് റിലീസാകും.