Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഗിഫ്റ്റിങ് സൊല്യൂഷന്‍സ് വെബ്സൈറ്റുമായി ജോമോള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഗിഫ്റ്റിങ് സൊല്യൂഷന്‍സ് വെബ്സൈറ്റുമായി ജോമോള്‍

Posted on: Friday, Nov 20, 2015 11:44 hrs IST
Business news

കാവ്യ മാധവന് പിന്നാലെ മറ്റൊരു ചലച്ചിത്രതാരം കൂടി ബിസിനസ് രംഗത്തേക്ക്. എന്നു സ്വന്തം ജാനകിക്കുട്ടിയിലൂടെ മലയാളിയുടെ പ്രിയതാരമായ ജോമോള്‍ (ഗൗരി പിളള) മെയ്ക്ക് ഇറ്റ് സ്പെഷ്യല്‍. ഇന്‍ എന്ന വെബ്സൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. വീട്ടിലെ ആഘോഷ നിമിഷങ്ങള്‍ എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന സ്പെഷ്യല്‍ ഗിഫ്റ്റിങ് സംവിധാനമാണ് മെയ്ക്ക് ഇറ്റ് സ്പെഷ്യല്‍ വാഗ്ദാനം ചെയ്യുന്നത്.
ജോമോളുടെ ഭര്‍ത്താവും എന്‍ജിനീയറുമായ ചന്ദ്രശേഖര്‍ പിളളയുടേതാണ് ആശയം. ആഘോഷവേളകളില്‍ നശ്വരമായ സമ്മാനങ്ങള്‍ നല്‍കുക സങ്കല്‍പ്പം മാറ്റിവച്ച് പ്രിയപ്പെട്ടവര്‍ക്ക് സുന്ദരമായ കുറച്ച് നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡൈന്‍ ഔട്ട്, സ്പാ , റൂംസ്, ഹൗസ് ബോട്ട് തുടങ്ങിയ വൈവിധ്യമേറിയ നിമിഷങ്ങളാണ് കമ്പനി ഒരുക്കിനല്‍കുന്നത്. ഇതിന് പുറമേ പുറമേ കുക്കിങ് , ആയോധനകലകള്‍, യോഗ, സ്കൂബ ഡൈവിങ് ക്ലാസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കേരളത്തിലുടനീളമുളള ഫൈവ് സ്റ്റാര്‍ ഗണത്തില്‍പ്പെടുന്ന പത്തു ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു മെയ്ക്ക് ഇറ്റ് സ്പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ കമ്പനി ഫെയ്സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.