Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മീശയിലെ അലങ്കാരപ്പണികള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മീശയിലെ അലങ്കാരപ്പണികള്‍

Posted on: Saturday, Oct 17, 2015 12:31 hrs IST
Life Style news

 താടിയും മീശയും പുരുഷത്വത്തിന്‍റെ ലക്ഷണമായിരുന്നു ഒരുകാലത്ത്. ഫാഷനിലെ ട്രെന്‍ഡുകള്‍ മാറി വന്നതോടെ താടിയും മീശയും പൗരുഷത്തിന്‍റെ പ്രതീകങ്ങളല്ലാതായി മാറി. മീശയുടേയും താടിയുടേയും മഹത്വം ലോകത്തിന് മുന്നിലെത്തിക്കാന്‍ ഒരു ഫെസ്റ്റ് തന്നെ നടത്തുന്നുണ്ട്. ഇവിടെയെങ്ങുമല്ല, അങ്ങ് ഓസ്ട്രേലിയയില്‍. വേള്‍ഡ് ബിയേര്‍ഡ് ആന്‍ഡ് മുസ്റ്റാഷ് ഫെസ്റ്റിന്‍റെ തിരക്കാണിപ്പോള്‍. ഓസ്ട്രിയയിലെ ലിയോഗ്യാങ്ങില്‍ നടത്തുന്ന ഈ മത്സരത്തില്‍ ഏറ്റവും മനോഹരമായ താടിയുളളയാള്‍ക്ക് ദി ബെസ്റ്റ് ബിയേര്‍ഡഡ് മാന്‍ ഒഫ് 2015 അവാര്‍ഡും നല്‍കും.
മൂന്നൂറോളം വരുന്ന താടിക്കാരാണ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവരുടെ താടിക്കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ചിത്രങ്ങളും വൈറലായിട്ടുണ്ട്.
ജാന്‍ ഹെയ്റ്റ്ഫ്ളെയ്ക്ക് എന്ന ഫോട്ടൊ ജേര്‍ണലിസ്റ്റാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നല്ല സുന്ദരമായി വളര്‍ത്തിയെടുത്ത താടിയില്‍ വിവിധ മിനുക്കുവേലകളും ചെയ്താണ് മത്സരക്കാര്‍ എത്തുന്നത്. ചിലര്‍ക്ക് മുഴുനീള താടിയുണ്ട്. ചിലര്‍ ഭാഗികമായി താടി നീട്ടിവളര്‍ത്തിയവരാണ്. ചിലര്‍ക്ക് മീശ മാത്രമായിരിക്കും ഉണ്ടാവും. താടിയില്‍ ഒരു നക്ഷത്രം മത്സ്യം കുടുങ്ങിയാല്‍ എങ്ങനെയിരിക്കും…?
താടിയില്‍ ഒരു നക്ഷത്ര മത്സ്യം തന്നെ സൃഷ്ടിച്ചാണ് ഒരു മത്സരാര്‍ഥിയെത്തിയത്. വെളുത്ത താടിയില്‍ നക്ഷത്രത്തിന്‍റെ ആകൃതി സൃഷ്ടിച്ചു അതിന്‍റെ അറ്റം ചുരുട്ടിയെടുത്തിരിക്കുന്നു. മറ്റൊരാള്‍ മീശയില്‍ ചന്ദ്രക്കലയൊരുക്കിയാണ് മത്സരത്തിനെത്തിയത്. മീശയുടെ രണ്ടറ്റവും അമ്പിളിക്കലയെ ഓര്‍മിപ്പിക്കും. പിന്നെ നീരാളിക്കൈകള്‍ പോലെ തീങ്ങിക്കിടക്കുന്ന താടികള്‍, സാധാരണ പോലെ ചീകിയൊതുക്കിയവ… താടിയില്‍ വിവിധ ആകൃതികള്‍ തന്നെ ഒരുക്കിയിരിക്കുന്നു പലരും. വ്യത്യസ്തരായ താടിക്കാരെ കാണാന്‍ നിരവധി പേരാണ് എത്തിയത്.
ഇതിന് മുന്‍പ് 2005ല്‍ ലിയോഗ്യാങ്ങില്‍ ബിയേര്‍ഡ് ഒളിംപിക്സും, 2010ല്‍ ബിയേര്‍ഡ് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും നടത്തിയിരുന്നു.