Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ജനുവരി ഒന്ന് മുതൽ കോൾ ഡ്രോപ്പിന് നഷ്ടപരിഹാരം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ജനുവരി ഒന്ന് മുതൽ കോൾ ഡ്രോപ്പിന് നഷ്ടപരിഹാരം

Posted on: Saturday, Oct 17, 2015 11:22 hrs IST
Business news

ന്യൂഡൽഹി : കോൾ ഡ്രോപ്പിന് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ടെലികോം കമ്പനികളോട് ട്രായ്‌യുടെ നിർദേശം. 2016 ജനുവരി ഒന്നു മുതൽ ഇത് പ്രാവർത്തികമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രതിദിനം പരമാവധി മൂന്ന് കോൾ ഡ്രോപ്പുകൾക്കാണ് നഷ്ട പരിഹാരം നൽകുന്നത്.
കോൾ ഡ്രോപ്പായി നാല് മണിക്കൂറിനുള്ളിൽ കോൾ ഡ്രോപ്പായ വിവരവും അക്കൗണ്ടിൽ നഷ്ടപരിഹാരമെത്തിയ വിവരവും എസ്എംഎസ് മുഖേനയോ യുഎസ്എസ്ഡി മുഖേനയോ ഉപഭോക്താക്കളെ അറിയിക്കണമെന്ന് ട്രായ് നിർദേശം നൽകി. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് അടുത്ത ബില്ലിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ട്രായ് പറയുന്നു.
മോശം സേവനം നൽകുന്ന ടെലികോം കമ്പനികൾക്കുള്ള പിഴ ഉയർത്താനും ട്രായ് തീരുമാനിച്ചു. പുതുയ തീരുമാനങ്ങൾ ടെലികോം കമ്പനികൾ നടപ്പാക്കുന്നുണ്ടോയെന്ന് ട്രായ് നിരീക്ഷിക്കും.